Canada vs Ireland, T20 World Cup 2024: എ ഗ്രൂപ്പില്‍ മൊത്തം അട്ടിമറിയാണല്ലോ ! അയര്‍ലന്‍ഡിനെ തോല്‍പ്പിച്ച് കാനഡ

നിക്കോളാസ് കിര്‍ട്ടണ്‍ (35 പന്തില്‍ 49), ശ്രേയസ് മൊവ്വ (36 പന്തില്‍ 37) എന്നിവരാണ് കാനഡയ്ക്കു വേണ്ടി മികച്ച ഇന്നിങ്‌സുകള്‍ കളിച്ചത്

Ireland vs Canada, T20 World Cup 2024
രേണുക വേണു| Last Modified ശനി, 8 ജൂണ്‍ 2024 (07:56 IST)
Ireland vs Canada, T20 World Cup 2024

Canada vs Ireland, T20 World Cup 2024: യുഎസ് പാക്കിസ്ഥാനെ അട്ടിമറിച്ചതിനു പിന്നാലെ എ ഗ്രൂപ്പില്‍ അടുത്ത അട്ടിമറി. കാനഡ അയര്‍ലന്‍ഡിനെ 12 റണ്‍സിനു തോല്‍പ്പിച്ചു. ടോസ് നഷ്ടപ്പെട്ടു ആദ്യം ബാറ്റ് ചെയ്ത കാനഡ നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങില്‍ അയര്‍ലന്‍ഡ് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ നേടിയത് 125 റണ്‍സ് മാത്രം.

മാര്‍ക് അദയര്‍ 24 പന്തില്‍ 34 റണ്‍സും ജോര്‍ജ് ഡോക് റെല്‍ 23 പന്തില്‍ പുറത്താകാതെ 30 റണ്‍സും നേടിയെങ്കിലും അയര്‍ലന്‍ഡിനെ വിജയത്തിലെത്തിക്കാന്‍ സാധിച്ചില്ല. നായകന്‍ പോള്‍ സ്റ്റിര്‍ലിങ് (ഒന്‍പത്), ഹാരി ടെക്ടര്‍ (ഏഴ്) എന്നിവര്‍ നിരാശപ്പെടുത്തി. കാനഡയ്ക്കു വേണ്ടി ജെറമി ജോര്‍ദാന്‍ നാല് ഓവറില്‍ 16 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. ദിലന്‍ ഹെയ് ലിഗറിനും രണ്ട് വിക്കറ്റ്.

നിക്കോളാസ് കിര്‍ട്ടണ്‍ (35 പന്തില്‍ 49), ശ്രേയസ് മൊവ്വ (36 പന്തില്‍ 37) എന്നിവരാണ് കാനഡയ്ക്കു വേണ്ടി മികച്ച ഇന്നിങ്‌സുകള്‍ കളിച്ചത്. കിര്‍ട്ടണ്‍ ആണ് കളിയിലെ താരം. രണ്ട് മത്സരങ്ങള്‍ തുടര്‍ച്ചയായി തോറ്റ അയര്‍ലന്‍ഡിന് സൂപ്പര്‍ 8 സ്വപ്‌നങ്ങള്‍ ഇനി വിദൂരത്തിലാണ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :