1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Bumrah set to be rested for fourth test

Bumrah: പരമ്പരയിൽ മുൻതൂക്കം നേടി ഇന്ത്യ, നാലാം ടെസ്റ്റിൽ ബുമ്രയ്ക്ക് വിശ്രമം!

Bumrah, siraj award ceremony,india vs sa,Test series
ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യയുടെ ജസ്പ്രീത് ഉമ്ര കളിക്കില്ലെന്ന് റിപ്പോര്‍ട്ട്. അമിത ജോലിഭാരം കണക്കിലെടുത്ത് താരത്തിന് വിശ്രമം അനുവദിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ മാസം 23 മുതല്‍ റാഞ്ചിയിലാണ് നാലാം ടെസ്റ്റ് മത്സരം ആരംഭിക്കുന്നത്. 2 മത്സരങ്ങള്‍ വിജയിച്ച ഇന്ത്യ പരമ്പരയില്‍ 2-1ന് മുന്നിലാണ്.
 
നേരത്തെ മുഹമ്മദ് സിറാജിന് രണ്ടാം ടെസ്റ്റില്‍ ഇന്ത്യ വിശ്രമം അനുവദിച്ചിരുന്നു. പരമ്പരയില്‍ ഇന്ത്യയ്ക്ക് നിലവില്‍ മേല്‍ക്കെ ഉള്ളതിനാല്‍ നാലാം ടെസ്റ്റില്‍ താരത്തിന് വിശ്രമം നല്‍കാനാണ് ടീം ആലോചിക്കുന്നത്. പരമ്പരയില്‍ 17 വിക്കറ്റുകള്‍ വീഴ്ത്തിയ ബുമ്രയ്ക്കാണ് ഏറ്റവുമധികം വിക്കറ്റുകള്‍ ഈ സീരീസിലുള്ളത്. ബുമ്ര പുറത്തുപോകുകയാണെങ്കില്‍ നാലാം ടെസ്റ്റില്‍ മുകേഷ് കുമാറാകും താരത്തിന് പകരം കളിക്കുക.
 
അടുത്ത ലേഖനം
ജയ്‌സ്വാള്‍ പണ്ടത്തെ ആ ചെറിയ സച്ചിനെ ഓര്‍മിപ്പിക്കുന്നു: രവി ശാസ്ത്രി