അഡലെയ്ഡില്‍ ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റിനിടെ പരിക്കേറ്റ പേസര്‍ ജസ്പ്രീത് ബുമ്രയുടെ കാര്യത്തില്‍ ആശങ്ക വേണ്ടെന്ന് ഇന്ത്യന്‍ ബൗളിംഗ് പരിശീലകനായ മോണ്‍ മോര്‍ക്കല്‍. ഇന്നലെ ബൗള്‍ ചെയ്യുന്നതിനിടെ ബുമ്ര ചികിത്സ തേടിയിരുന്നു. എന്നാല്‍ അത് പരിക്കല്ലെന്നും ക്രാമ്പ് മാത്രമായിരുന്നുവെന്നും മോര്‍ക്കല്‍ പറഞ്ഞു.
ആശങ്ക ഉണ്ടായിരുന്നിട്ടും ബുമ്ര തന്റെ സ്‌പെല്‍ പൂര്‍ത്തിയാക്കിയിരുന്നു. മത്സരത്തില്‍ 23 ഓവറില്‍ 61 റണ്‍സ് നല്‍കി 4 വിക്കറ്റുകളാണ് ബുമ്ര വീഴ്ത്തിയത്. ഇന്ത്യന്‍ ബൗളര്‍മാരില്‍ ഓസീസിനെ സമ്മര്‍ദ്ദത്തിലാക്കിയത് ബുമ്ര മാത്രമായിരുന്നു. ഇന്നലെ മത്സരശേഷം നടന്ന വാര്‍ത്താസമ്മേളനത്തിലാണ് ബുമ്രയുടെ പരിക്കില്‍ ആശങ്ക വേണ്ടെന്ന് മോണ്‍ മോര്‍ക്കല്‍ വ്യക്തമാക്കിയത്.