‘ബുമ്രയെ നേരിടാൻ എനിക്ക് താല്‍പ്പര്യമില്ല, ചങ്കിടിക്കും’; ഇന്ത്യന്‍ പേസറെ പ്രശംസിച്ച് കോഹ്‌ലി

‘ബുമ്രയെ നേരിടാൻ എനിക്ക് താല്‍പ്പര്യമില്ല, ചങ്കിടിക്കും’; ഇന്ത്യന്‍ പേസറെ പ്രശംസിച്ച് കോഹ്‌ലി

 bumrah , team india , cricket , virat kohli , വിരാട് കോഹ്‌ലി , ഓസ്‌ട്രേലിയ , ഇന്ത്യ , ജസ്‌പ്രീത് ബുമ്ര
മെല്‍ബണ്‍| jibin| Last Modified ഞായര്‍, 30 ഡിസം‌ബര്‍ 2018 (15:46 IST)
ജസ്‌പ്രീത് ബുമ്ര ലോകത്തെ ഏറ്റവും മികച്ച ബോളറാണെന്ന് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി. ഏതു പിച്ചിലും ഫലം കൊയ്യുമെന്നുള്ള ആത്മവിശ്വാസവും അതിനായുള്ള കഠിനാധ്വാനവുമാണ് അദ്ദേഹത്തിന്റെ വളര്‍ച്ചയ്‌ക്ക് പിന്നില്‍. മെല്‍‌ബണില്‍ ജയിച്ചെങ്കിലും ഇതുകൊണ്ടൊന്നും നിർത്താൻ ഉദ്ദേശിക്കുന്നില്ലെന്നും വിരാട് ഓസ്‌ട്രേലിയ്‌ക്ക് മുന്നറിയിപ്പ് നല്‍കി.

എങ്ങനെ വിക്കറ്റ് നേടാമെന്നും ടീമിനായി മത്സരം മാറ്റിമറിക്കാമെന്നുമാണ് ബുമ്രയുടെ ചിന്ത. ഈ മനക്കരുത്ത് അദേഹത്തെ കൂടുതല്‍ അപകടകാരിയാക്കുന്നു. ഇങ്ങനെയൊരാളെ മുമ്പ് കണ്ടിട്ടില്ല. ഇതാണ് ബുമ്രയുടെ വിജയത്തിന് പിന്നിലെ രഹസ്യമെന്നും കോഹ്‌ലി പറഞ്ഞു.

പേസര്‍മാരെ സഹായിക്കുന്ന പെര്‍ത്തിലേതു പോലെയുള്ള പിച്ചുകളില്‍ ബുമ്രയെ നേരിടാൻ തനിക്കും താല്‍പ്പര്യമില്ല. ടെസ്‌റ്റ് ക്രിക്കറ്റില്‍ ബാറ്റ്സ്മാൻമാരുടെ ചങ്കിടിപ്പിക്കുന്ന താരമാണ് അദ്ദേഹം. ബാറ്റ്‌സ്‌മാന്മാരെക്കാളും കൂടുതല്‍ പിച്ചിന്റെ സ്വഭാവം മനസിലാക്കിയാണ് അവന്‍ പന്തെറിയുന്നതെന്നും വിരാട് വ്യക്തമാക്കി.

ഏകദിന ക്രിക്കറ്റിലെ മികവ് ടെസ്‌റ്റിലേക്ക് കൊണ്ടുവന്നതിനൊപ്പം മികച്ച രീതിയില്‍ ബോള്‍ ചെയ്യാനുള്ള അധ്വാനവും തിരിച്ചറിഞ്ഞാണ് ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ സർപ്രൈസ് എന്ന നിലയിൽ ബുമ്രയെ ഉൾപ്പെടുത്തുന്നതെന്നും ഇന്ത്യന്‍ ക്യാപ്‌റ്റന്‍ കൂട്ടിച്ചേര്‍ത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :