മെല്‍‌ബണില്‍ ഓസ്‌ട്രേലിയ പരാജയപ്പെട്ടേക്കില്ല ?; ഇടിത്തീപോലെ ആ റിപ്പോര്‍ട്ട് - കോഹ്‌ലി സമാധാനം പറയേണ്ടിവരും!

മെല്‍‌ബണില്‍ ഓസ്‌ട്രേലിയ പരാജയപ്പെട്ടേക്കില്ല ?; ഇടിത്തീപോലെ ആ റിപ്പോര്‍ട്ട് - കോഹ്‌ലി സമാധാനം പറയേണ്ടിവരും!

 virat kohli , team india , melbourne test , Rain , ഓസ്‌ട്രേലിയ , ഇന്ത്യ , മെല്‍‌ബണ്‍ ടെസ്‌റ്റ് , മഴ
മെല്‍ബണ്‍| jibin| Last Modified ശനി, 29 ഡിസം‌ബര്‍ 2018 (15:13 IST)
ബോക്‍സിംഗ് ഡേ ടെസ്‌റ്റില്‍ പരാജയപ്പെടുമോ ?, എന്നാല്‍ ഓസ്‌ട്രേലിയ്‌ക്ക് സന്തോഷം പകരുന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

മത്സരം നടക്കുന്ന മെല്‍‌ബണില്‍ നാളെ ശക്തമായ പെയ്യുമെന്നാണ് കാലാവസ്ഥാ റിപ്പോര്‍ട്ട്. ടെസ്‌റ്റിന്റെ നാലും അഞ്ചും ദിവസങ്ങളില്‍ മഴയുണ്ടാകുമെന്നായിരുന്നു റിപ്പോട്ടെങ്കിലും നാലം ദിവസം മഴ എത്തിയില്ല. ഈ സാഹചര്യത്തില്‍ അഞ്ചാം ദിവസം കനത്ത മഴയുണ്ടാകുമെന്നാണ് അറിയുന്നത്.

നാലാം ദിവസം തന്നെ അവസാനിപ്പിക്കാന്‍ സാധിക്കുമായിരുന്ന ഓസ്‌ട്രേലിയയുടെ ഇന്നിംഗ്സ് അഞ്ചാം ദിവസത്തേക്ക് നീണ്ടത് ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലിയുടെ തന്ത്രങ്ങളുടെ വീഴ്‌ചയാണെന്ന വിലയിരുത്തലുകള്‍ ഇപ്പോള്‍ തന്നെ ശക്തമായി.

മുന്‍നിര ബാറ്റ്‌സ്‌ന്മാരെ അതിവേഗം പുറത്താക്കിയിട്ടും വാലറ്റത്തെ കൂടാരം കയറ്റാന്‍ സാധിക്കാത്തത് മുഹമ്മദ് ഷാമിയുടെയും കൂട്ടരുടെയും പിടിപ്പ് കേടാണ്. ഓസ്‌ട്രേലിയയുടെ അവസാന അംഗീകൃത ബാറ്റ്സാമാനായ ടിം പെയ്ന്‍ പുറത്താകുമ്പോള്‍ സ്‌കോര്‍ ബോര്‍ഡില്‍ 176 റണ്‍സ് മാത്രമായിരുന്നു. എന്നാല്‍, പാറ്റ് കമ്മിന്‍സ് - മിച്ചല്‍ സ്‌റ്റാര്‍ക്ക് സഖ്യം സ്‌കോര്‍ 200 കടത്തി.

സ്‌റ്റാര്‍ക്കിനൊപ്പം സ്‌പിന്നര്‍ നഥേണ്‍ ലിയോണ്‍ ആണ് ക്രീസിലുള്ളത്. ഇരുവരും ചേര്‍ന്ന് 24 ഓവറാണ് ഇതുവരെ പ്രതിരോധിച്ചത്. സ്‌കോര്‍ 258ല്‍ എത്തിയെങ്കിലും ഓസീസിന് ജയിക്കാന്‍ 141 റണ്‍സ് കൂടി വേണം. അഞ്ചാം ദിനം മഴ ഭൂരിഭാഗം സമയം പിടിച്ചെടുക്കുകയും അതിവേഗം വിക്കറ്റെടുക്കാന്‍ ഇന്ത്യക്ക് സാധിക്കാതെ വരുകയും ചെയ്‌താല്‍ മത്സരം സമനിലയില്‍ അവസാനിക്കുമെന്നതില്‍ സംശയമില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :