ഏറ്റവും ബുദ്ധിമുട്ടിച്ചത് ആ മൂന്ന് ബാറ്റ്സ്മാന്മാർ: വെളിപ്പെടുത്തലുമായി ബ്രെറ്റ്‌ലി

അഭിറാം മനോഹർ| Last Modified വ്യാഴം, 28 മെയ് 2020 (15:01 IST)
ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളർമാരിലൊരാളാണ് ഓസ്ട്രേലിയയുടെ ബ്രെറ്റ്‌ലി. ഒരു കാലത്ത് ലോകക്രിക്കറ്റിലെ ബാറ്റ്സ്മാന്മാരുടെയെല്ലാം ഉറക്കം കെടുത്തിയിരുന്ന ലീ ഇപ്പോളിതാ താൻ കളിച്ചിരുന്ന കാലത്ത് തനിക്കെതിരെ ഏറ്റവും നന്നായി കളിച്ച ബാറ്റ്സ്മാന്മാർ ആരെല്ലാമെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ.

ഇന്ത്യൻ ഇതിഹാസ താരം ടെൻഡുൽക്കർ,വെസ്റ്റിൻഡീസ് ഇതിഹാസം ബ്രയാൻ ദഖിണാഫ്രിക്കയുടെ ജാക്വസ് കാലിസ് എന്നിവരെയാണ് ബ്രെറ്റ്ലീ തിരഞ്ഞെടുത്തത്. ഇതിൽ സച്ചിനെയാണ് ഒന്നാന്നായി ബ്രെറ്റ്‌ലീ തിരഞ്ഞെടുത്തത്.ഒരു പന്തിനെ 6 വ്യത്യസ്തമായ തരത്തിൽ കളിക്കാൻ കഴിവുള്ള താരമാണ് ലാറയെന്നും. കാലിസ് താൻ കണ്ടതിൽ വെച്ച് പൂർണനായ ക്രിക്കറ്റർ ആണെന്നും ബ്രെറ്റ്ലി പറഞ്ഞു. ലോകത്തെ ഏറ്റവും മികച്ച ബാസ്മാൻ എന്നാണ് ലീ സച്ചിനെ വിശേഷിപ്പിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :