ആ 4 റണ്‍സ് വേണ്ടെന്ന് പറഞ്ഞിട്ടില്ല - ഓവര്‍ത്രോ വിവാദത്തില്‍ സ്‌റ്റോക്സിന്‍റെ വെളിപ്പെടുത്തല്‍

ബെന്‍ സ്‌റ്റോ‌ക്‍സ്, ജെയിംസ് ആന്‍ഡേഴ്സണ്‍, ഇംഗ്ലണ്ട്, ലോകകപ്പ് 2019, കെയ്‌ന്‍ വില്യംസണ്‍, Ben Stokes, Overthrow Controversy, Kane Williamson, World Cup 2019
ലണ്ടന്‍| Last Modified ബുധന്‍, 31 ജൂലൈ 2019 (19:46 IST)
ലോകകപ്പ് ഫൈനലിലെ അവസാന ഓവറിലുണ്ടായ ഓവര്‍ത്രോ വിവാദം ഇനിയും അടങ്ങിയിട്ടില്ല. തന്‍റെ ബാറ്റില്‍ തട്ടി ലഭിച്ച ആ നാലുറണ്‍സ് വേണ്ടെന്ന് താന്‍ അമ്പയറോട് ആവശ്യപ്പെട്ടിട്ടില്ലെന്ന് വെളിപ്പെടുത്തി ഇംഗ്ലണ്ടിന്‍റെ ലോകകപ്പ് ഹീറോ ബെന്‍സ്റ്റോക്സ് രംഗത്തെത്തി.

താന്‍ ആ സംഭവം ഉണ്ടായ ഉടന്‍ തന്നെ ന്യൂസിലന്‍ഡ് ക്യാപ്ടന്‍ കെയ്ന്‍ വില്യംസണിന്‍റെ അടുത്തും ടോം ലാതമിന്‍റെ അടുത്തും ക്ഷമ ചോദിക്കുകയാണ് ഉണ്ടായതെന്നും അല്ലാതെ അമ്പയറോട് റണ്‍സ് പിന്‍‌വലിക്കാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും സ്റ്റോക്സ് വ്യക്തമാക്കി.

ആ നാലുറണ്‍സ് വേണ്ടെന്നും അത് പിന്‍‌വലിക്കണമെന്നും ബെന്‍ സ്റ്റോക്സ് അമ്പയറോട് ആവശ്യപ്പെട്ടതായി ഇംഗ്ലണ്ട് താരം ജെയിംസ് ആന്‍ഡേഴ്സണ്‍ അവകാശപ്പെട്ടിരുന്നു. ഈ വിവരം മത്സരശേഷം ബെന്‍ സ്റ്റോക്സ് മൈക്കല്‍ വോണിനോട് വെളിപ്പെടുത്തിയിരുന്നു എന്നാണ് ആന്‍ഡേഴ്സണ്‍ അന്ന് പറഞ്ഞത്.

എന്നാല്‍ ആന്‍ഡേഴ്സന്‍റെ ഈ വെളിപ്പെടുത്തല്‍ തള്ളിക്കളയുകയാണ് ബെന്‍ സ്റ്റോക്സ്. ലോകകപ്പ് ഫൈനലിലെ അവസാന ഓവറില്‍ മാര്‍ട്ടിന്‍ ഗുപ്തിലിന്‍റെ ത്രോ സ്റ്റോക്സിന്‍റെ ബാറ്റില്‍ തട്ടി പന്ത് ബൌണ്ടറിയിലേക്ക് പായുകയായിരുന്നു. അമ്പയര്‍ കുമാര്‍ ധര്‍മ്മസേന ഈ പന്തില്‍ ആറ്‌ റണ്‍സാണ് ഇംഗ്ലണ്ടിന് അനുവദിച്ചത്. എന്നാല്‍ നിയമമനുസരിച്ച് അഞ്ച് റണ്‍സ് മാത്രമാണ് നല്‍കേണ്ടിയിരുന്നത്. അമ്പയറുടെ ഈ തീരുമാനം ഫൈനലില്‍ നിര്‍ണ്ണായകമായി മാറി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :