ഇന്ത്യയ്ക്കെതിരെ ആ ഷോട്ട് കളിക്കുമ്പോൾ സൂക്ഷിക്കണം, ബുമ്ര നയിക്കുന്ന പേസ് നിരയെ വില കുറച്ച് കാണരുത്: ഇംഗ്ലണ്ടിന് മുന്നറിയിപ്പ്

വെബ്ദുനിയ ലേഖകൻ| Last Updated: ശനി, 30 ജനുവരി 2021 (11:52 IST)
ചെന്നൈ: ഇന്ത്യയ്ക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി ഓസ്ട്രേലിയൻ ടീം അംഗങ്ങൾക്ക് മുന്നറിയിപ്പ് നൽകി ഓസീസ് അസിസ്റ്റന്റ് കോച്ച് ഗ്രഹാം തോർപ. ഇന്ത്യയുടെ പിച്ചുകളെ പൂർണമായും തിരിച്ചറിയുന്നതിന് മുൻപ് സ്വീപ് ഷോട്ടുകൾ കളിയ്ക്കരുത് എന്നാണ് അസിസ്റ്റന്റ് കോച്ചിന്റെ പ്രധാന മുന്നറിയിപ്പ്. ഒപ്പം ജസ്പ്രിത് ബുമ്ര നയിയ്ക്കുന്ന ഇന്ത്യയുടെ പേസ് നിരയെ വില കുറച്ച് കാണരുത് എന്നും ഗ്രഹാം തോർപ മുന്നറിയിപ്പ് നൽകുന്നു. ചുരുക്കി പറഞ്ഞാൽ. ഇന്ത്യൻ ബൗളിങ് നിരയെ ശ്രദ്ദയോടെ കൈകാര്യം ചെയ്യണം എന്ന് സാരം.

'ഇന്ത്യൻ പിച്ചുകളിൽ തുടക്കത്തിൽ തന്നെ പന്ത് ടേൺ ചെയ്യണം എന്നില്ല. ചിലപ്പോൾ മൂന്നാം ദിവസമോ, അതിന് ശേഷമോ പന്ത് ടേൺ ചെയ്യാം. ഇത് മനസിലാക്കാതെ സ്വീപ്പ് ഷോട്ട് കളിയ്ക്കരുത്. എപ്പോൾ എങ്ങനെ സ്വീപ്പ് ഷോട്ട് കളിയ്ക്കണം എന്നത് പ്രധാനമാണ്. സ്വീപ്പ് ഷോട്ട് കളിയ്ക്കുന്നതിൽ നായകന്‍ ജോ റൂട്ടിനെ മാതൃകയാക്കാം. ഡെലിവറിയുടെ ലൈനും ലെങ്തും കൃത്യമായി നിരീക്ഷിച്ചാണ് എവിടേക്ക് കളിക്കണം എന്ന് ജോ റൂട്ട് തീരുമാനിക്കുന്നത്. ഇന്ത്യയുടെ ബൗളിങ് ആക്രമണം എന്ന് പറഞ്ഞാൽ സ്വീപ്പ് മാത്രമല്ല അവരുടെ സീം ആക്രമണവും ശക്തമാണ്. അതിനാൽ സ്പിന്നിലേയ്ക്ക് മാത്രം ശ്രദ്ധ കൊടുക്കരുത്.' ഗ്രഹാം തോർപ മുന്നറിയിപ്പ് നൽകി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :