ബിസിസിഐ തലപ്പത്തേക്ക് ശശാങ്ക് മനോഹര്‍

ന്യൂഡല്‍ഹി| JOYS JOY| Last Modified ഞായര്‍, 27 സെപ്‌റ്റംബര്‍ 2015 (10:29 IST)
തലപ്പത്തേക്ക് ശശാങ്ക് മനോഹര്‍. ബോര്‍ഡ് സെക്രട്ടറി അനുരാഗ് താക്കൂറാണ് ശശാങ്ക് മനോഹറിനെ ബി സി സി ഐ തലപ്പത്തേക്ക് എത്തിക്കാന്‍ മുന്‍കൈ എടുത്തത്. താക്കൂര്‍ പക്ഷവും മുന്‍ പ്രസിഡന്‍റ് ശരത് പവാറിന്റെ പക്ഷവും ഒരു പോലെ പിന്തുണയ്ക്കുന്നതിനാല്‍ ശശാങ്ക് മനോഹര്‍ ജഗ്‌മോഹന്‍ ഡാല്‍മിയയുടെ പിന്‍ഗാമിയാകും എന്നാണ് വിലയിരുത്തുന്നത്.

ക്ലീന്‍ ഇമേജിന് പേരുകേട്ടയാളാണ് അഭിഭാഷകനായ മനോഹര്‍. വിദര്‍ഭ സ്വദേശിയാണ് ഇദ്ദേഹം. 2008 മുതല്‍ 2011 വരെ മനോഹറായിരുന്നു ബി സി സി ഐ പ്രസിഡന്‍റ്. ശ്രീനിവാസന്റെ കടുത്ത വിമര്‍ശകനാണ് 57കാരനായ മനോഹര്‍.

അരുണ്‍ ജെയ്റ്റ്ലിയുടെയും താക്കൂറിന്റെയും നിര്‍ബന്ധമാണ് ആദ്യത്തെ എതിര്‍പ്പ് മാറ്റി വീണ്ടും പ്രസിഡന്‍റാകാന്‍ തയ്യാറാകാന്‍ മനോഹറിനെ പ്രേരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. മുന്‍ ട്രഷറര്‍ അജയ് ഷിര്‍കെക്കൊപ്പം മനോഹറും താക്കൂറും ജെയ്റ്റ്ലിയെ കണ്ടിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :