1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. BCCI lists four players for asian eleven

ഔദ്യോഗിക പ്രഖ്യാപനമെത്തി, ഏഷ്യൻ ഇലവന് വേണ്ടി 4 ഇന്ത്യൻ താരങ്ങൾ കളിക്കും

ഏഷ്യൻ ഇലവൻ
അടുത്ത മാസം ബംഗ്ലാദേശിൽ നടക്കാനിരിക്കുന്ന ഏഷ്യൻ ഇലവനും ലോക ഇലവനും തമ്മിലുള്ള ടി20 പരമ്പരയിൽ 4 ഇന്ത്യൻ താരങ്ങൾ പങ്കെടുക്കും. ഇന്ത്യൻ നായകൻ വിരാട് കോലി,മുഹമ്മദ് ഷമി,ശിഖർ ധവാൻ,കുൽദീപ് യാദവ് എന്നിവരാണ് പരമ്പരയിൽ ഇന്ത്യയിൽ നിന്നും പങ്കെടുക്കുന്ന താരങ്ങൾ.  ഇന്നാണ് ഇതിനെ സംബന്ധിച്ച സ്ഥിരീകരണം ബിസിസിഐ നൽകിയത്.
 
ബംഗ്ലാദേശ് രാഷ്ട്രപിതാവായ മുജിബുൾ റഹ്മാന്റെ നൂറാം ജന്മദിനാഘോഷത്തിന്റെ ഭാഗമായാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് ഏഷ്യൻ ഇലവനും ലോക ഇലവനും തമ്മിലുള്ള ടി20 പരമ്പര സംഘടിപ്പിക്കുന്നത്. അടുത്ത മാസം 18,21 തിയ്യതികളിൽ ബംഗ്ലാദേശിലെ ധാക്കയിലെ ഷേർ ഇ ബംഗ്ലാ സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ നടക്കുന്നത്. ഇന്ത്യൻ താരങ്ങൾ കൂടി ഏഷ്യൻ ഇലവന്റെ ഭാഗമാകുമെന്ന റിപ്പോർട്ട് വന്നതോട് കൂടി വലിയ ആവേശത്തിലാണ് ക്രിക്കറ്റ് ആരാധകർ.
 
ഇന്ത്യൻ താരങ്ങൾക്ക് പുറമെ ബംഗ്ലാദേശ്,അഫ്‌ഗാനിസ്ഥാൻ,ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളാകും ഏഷ്യൻ ഇലവന് വേണ്ടി അണിനിരക്കുക. പാകിസ്ഥാൻ സൂപ്പർ ലീഗ് മത്സരങ്ങൾ ഈ സമയത്ത് നടക്കുന്നതിനാൽ പാക് താരങ്ങൾ ഈ മത്സരങ്ങളിൽ പങ്കെടുക്കില്ല.
അടുത്ത ലേഖനം
സാഹയ്ക്ക് പകരം പന്ത്; വിക്കറ്റ് കീപ്പിങ്ങിന് ഒരു വിലയുമില്ലേ? മോശമെന്ന് ഭോഗ്‌ലെ