ഇനി ത്രിമൂര്‍ത്തികള്‍ ഭരിക്കും; ഉപദേശക സമിതിയില്‍ സച്ചിന്‍, ഗാംഗുലി, ലക്ഷ്മണന്‍

ബിസിസിഐ , ഉപദേശക സമിതി , ക്രിക്കറ്റ് ഇന്ത്യ , ടീം ഇന്ത്യ
മുബൈ| jibin| Last Modified തിങ്കള്‍, 1 ജൂണ്‍ 2015 (14:52 IST)
സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, സൗരവ് ഗാംഗുലി, വിവിഎസ് ലക്ഷ്മണ്‍ എന്നിവരെ ഉള്‍പ്പെടുത്തി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഉപദേശക സമിതി രൂപീകരിച്ചു. സെക്രട്ടറി അനുരാഗ് ഠാക്കൂര്‍ ട്വിറ്ററിലാണ് ഇക്കാര്യം അറിയിച്ചത്. മൂവരുടെയും റോള്‍ എന്താകുമെന്ന് ബിസിസിഐ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

ഇന്ത്യന്‍ ടീമിന്‍റെ ഹൈ പെര്‍ഫോമന്‍സ് മാനേജറായി ഗാംഗുലി എത്തുമെന്ന് നേരത്തെ സൂചനയുണ്ടായിരുന്നു. സച്ചിന്‍, ഗാംഗുലി, ലക്ഷ്മണ്‍ എന്നിവരുമായി ഠാക്കൂര്‍ ഇന്ന് ചര്‍ച്ച നടത്തുമെന്നാണ് അറിയുന്നത്. ബിസിസിഐയുമായി ബന്ധപ്പെട്ട എല്ലാ സുപ്രധാനമായ കമ്മറ്റികളിലും ഇനി സച്ചിന്റെയും ഗാംഗുലിയുടെയും സാന്നിദ്ധ്യം ഉണ്ടാകും. ശനിയാഴ്ചയാണ് ഇന്ത്യന്‍ ടീമിന്റെ സപ്പോര്‍ട്ടിംഗ് സ്റ്റാഫിനെ തെരഞ്ഞെടുക്കുന്നത്. രാഹുല്‍ ദ്രാവിഡിനും ക്ഷണം ഉണ്ടായിരുന്നെങ്കിലും ദ്രാവിഡ് സ്ഥാനം ഏറ്റെടുക്കുമോ എന്ന കാര്യത്തില്‍ ഇതുവരെ തീരുമാനം ആയിട്ടില്ല.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :