Where is Bazball: ബാസ് ബോള്‍ എവിടെയെന്ന് സിറാജ്, മടുപ്പിക്കുന്ന കളിയെന്ന് ഗില്‍; സ്ലെഡ്ജിങ്ങില്‍ പിടിച്ചുനിന്ന് ഇംഗ്ലണ്ട് (വീഡിയോ)

ഇംഗ്ലണ്ടിന്റെ ബാസ് ബോള്‍ ശൈലിയെ ആണ് ഇന്ത്യന്‍ താരങ്ങള്‍ സ്ലെഡ്ജിങ്ങിനുള്ള ആയുധമാക്കിയത്

Baz Ball, Siraj, Baz Ball sledging Siraj and Gill, Shubman Gill Sledging Video, Siraj Sledging Root, ബാസ് ബോള്‍, മുഹമ്മദ് സിറാജ്, ശുഭ്മാന്‍ ഗില്‍, സിറാജ് സ്ലെഡ്ജിങ്‌
Lord's| രേണുക വേണു| Last Modified വെള്ളി, 11 ജൂലൈ 2025 (13:03 IST)
Lord's Test - Sledging Video

Mohammed and Shubman Gill: ലോര്‍ഡ്‌സ് ടെസ്റ്റിന്റെ ഒന്നാം ദിനം ഇംഗ്ലണ്ട് താരങ്ങളെ പരീക്ഷിച്ച് ഇന്ത്യ. ടോസ് ലഭിച്ചു ബാറ്റിങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് താരങ്ങള്‍ ഇന്ത്യയുടെ സ്ലെഡ്ജിങ്ങിനെ അതിജീവിച്ചാണ് ആദ്യദിനം കളി അവസാനിപ്പിച്ചത്. ഇംഗ്ലണ്ട് താരങ്ങളെ സ്ലെഡ്ജ് ചെയ്യാന്‍ മുന്‍പന്തിയില്‍ ഉള്ളത് ഇന്ത്യന്‍ നായകന്‍ ശുഭ്മാന്‍ ഗില്‍ തന്നെ.

ഇംഗ്ലണ്ടിന്റെ ബാസ് ബോള്‍ ശൈലിയെ ആണ് ഇന്ത്യന്‍ താരങ്ങള്‍ സ്ലെഡ്ജിങ്ങിനുള്ള ആയുധമാക്കിയത്. ബാസ് ബോള്‍ ശൈലിയില്‍ അതിവേഗം സ്‌കോര്‍ ചെയ്യുന്നതിനു പകരമായി ഇന്ത്യന്‍ ബൗളര്‍മാരെ അതീവ ശ്രദ്ധയോടെ കളിക്കുകയായിരുന്നു ഇംഗ്ലണ്ട് താരങ്ങള്‍. സ്ലെഡ്ജിങ്ങിലൂടെ ആക്രമിച്ചു കളിക്കാന്‍ പ്രേരിപ്പിച്ച് ഇംഗ്ലണ്ടിന്റെ വിക്കറ്റ് വീഴ്ത്തുകയായിരുന്നു ഇന്ത്യന്‍ നായകന്റെയടക്കം ലക്ഷ്യം.

ഹാരി ബ്രൂക്ക് ബാറ്റ് ചെയ്യുന്ന സമയത്ത് നായകന്‍ ശുഭ്മാന്‍ ഗില്‍ പറഞ്ഞത് ഇങ്ങനെ: ' എന്റര്‍ടെയ്‌നിങ് ക്രിക്കറ്റ് ഇല്ല. മടുപ്പിക്കുന്ന ക്രിക്കറ്റിലേക്ക് മടങ്ങിവരാം.' ഇതിനു പിന്നാലെ ബാസ് ബോള്‍ ശൈലിയെ പേരെടുത്ത് പരാമര്‍ശിച്ച് ബൗളര്‍ മുഹമ്മദ് സിറാജും ഇംഗ്ലണ്ടിനെ പരിഹസിച്ചു.
ജോ റൂട്ട് ബാറ്റ് ചെയ്യുമ്പോഴാണ് സിറാജിന്റെ സ്ലെഡ്ജിങ്. ' റൂട്ട്, എവിടെയാണ് നിങ്ങളുടെ ബാസ് ബോള്‍? നോക്കൂ, ബാസ് ബാസ് ബോള്‍...എനിക്ക് നിങ്ങളുടെ ബാസ് ബോള്‍ ശൈലിയൊന്നു കാണണം.' എന്ന് ചിരിച്ചുകൊണ്ട് സിറാജ് പറയുന്നതും സ്റ്റംപ്‌സ് മൈക്കില്‍ കേള്‍ക്കാം.
ഒന്നാം ദിനം അവസാനിക്കുമ്പോള്‍ 83 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 251 റണ്‍സാണ് ആതിഥേയര്‍ക്കുള്ളത്. സെഞ്ചുറിക്ക് ഒരു റണ്‍ അകലെ ജോ റൂട്ടും (191 പന്തില്‍ 99), നായകന്‍ ബെന്‍ സ്റ്റോക്സുമാണ് (102 പന്തില്‍ 39) ഇപ്പോള്‍ ക്രീസില്‍. സാക് ക്രൗലി (43 പന്തില്‍ 18), ബെന്‍ ഡക്കറ്റ് (40 പന്തില്‍ 23), ഒലി പോപ്പ് (104 പന്തില്‍ 44), ഹാരി ബ്രൂക്ക് (20 പന്തില്‍ 11) എന്നിവരെ ഇംഗ്ലണ്ടിനു നഷ്ടമായി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :