അഭിറാം മനോഹർ|
Last Modified വ്യാഴം, 2 ജൂലൈ 2020 (13:48 IST)
ലോക ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യ ഏറ്റവുമധികം നേട്ടങ്ങൾ സ്വന്തമാക്കിയിട്ടുള്ളത് ഗാംഗുലിയുടെയും കോലിയുടെയും നേതൃത്വത്തിലാണ്.ഇന്ത്യൻ ടീം പോരാട്ടവീര്യവും പ്രസരിപ്പും പ്രകടിപ്പിച്ചു തുടങ്ങിയത് ഗാംഗുലിയുടെ കാലത്തായിരുന്നുവെങ്കിൽ ടെസ്റ്റിൽ വിജയങ്ങൾ ശീലമാക്കിയത് കോലിയുടെ കീഴിലായിരുന്നു. ഇപ്പോഴിതാ ഇതിൽ ഏത് ടീമാണ് മികച്ചതെന്ന് വ്യക്തമാക്കിയിരിക്കുകയാണ് മുൻ ഇന്ത്യൻ ടെസ്റ്റ് താരമായ ആകാശ് ചോപ്ര.
'ഇന്ത്യയെ ജയിക്കാന്‍ പഠിപ്പിച്ചത് ഗാംഗുലിയാണ്. ഗാംഗുലിയുടെ സമയത്ത് ഇന്ത്യന്‍ ടീം ഓസ്‌ട്രേലിയയില്‍ പോയി പരമ്പര സമനില പിടിച്ചു. പാകിസ്താനെ അവിടെ ചെന്ന് പരാജയപ്പെടുത്തി.ഇന്ത്യയില്‍ വെച്ച് ഓസ്‌ട്രേലിയയോട് ഒരു പരമ്പര ജയിച്ചു.ഇംഗ്ലണ്ടില്‍ ചെന്ന് ഒരു പരമ്പര സമനിലയിലാക്കിയ ചരിത്രവും ഗാംഗുലിയുടെ ടീമിന് പറയാനുണ്ട്.
അതേസമയം ഓസ്‌ട്രേലിയയില്‍ ചെന്ന് ടെസ്റ്റ് പരമ്പര ജയിച്ച ചരിത്രമാണ് കോലിയുടെ പ്രധാന നേട്ടം.ഇന്ത്യ ആദ്യമായാണ് ആ നേട്ടം സ്വന്തമാക്കുന്നത്. എന്നാൽ എന്നാല്‍ ദക്ഷിണാഫ്രിക്കയോടും ഇംഗ്ലണ്ടിനോടും കോലിയുടെ ടീം ദയനീയമായി തോറ്റു.കോലിയുടെ ടെസ്റ്റ് ടീം മികച്ചതാണെന്ന് സംശയമില്ലെങ്കിലും ടെസ്റ്റിൽ ഗാംഗുലിയുടെ ടീമിന് ചെറിയ മേൽക്കൈ ഉണ്ടെന്നും ചോപ്ര പറഞ്ഞു.