ഓസ്ട്രേലിയൻ മുൻ ക്രിക്കറ്റ് താരം ഡീൻ ജോൺസ് അന്തരിച്ചു

അഭിറാം മനോഹർ| Last Modified വ്യാഴം, 24 സെപ്‌റ്റംബര്‍ 2020 (17:04 IST)
ഓസ്ട്രേലിയയുടെ മുൻ ക്രിക്കറ്റ് താരവും പരിശീലകനും കമന്റേറ്ററുമായ ഡീൻ ജോൺസ് അന്തരിച്ചു. യു.എ.ഇയിൽ നടക്കുന്ന ഐ.പി.എല്ലിന്റെ കമന്റേറ്ററായി മുംബൈയിലുണ്ടായിരുന്ന ഡീൻ ജോൺസ് ഹൃദയാഘാതത്തെ തുടർന്നാണ് മരിച്ചത്. 59 വയസ്സായിരുന്നു.

1984-1992 കാലഘട്ടത്തിൽ ഓസ്ട്രേലിയക്കായി ജേഴ്‌സി അണിഞ്ഞ ഡീൻ ജോൺസ് 52 ടെസ്റ്റുകളും 164 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്. ടെസ്റ്റിൽ 46.55 ശരാശരിയിൽ 11 സെഞ്ചുറിയും 14 അർധ സെഞ്ചുറിയും ഉൾപ്പെടെ 3631 റൺസും ഏകദിനത്തിൽ 44.61 ശരാശരിയിൽ ഏഴു സെഞ്ചുറിയും 46 അർധ സെഞ്ചുറിയും സഹിതം 6068 റൺസും നേടിയിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :