Australia vs India, WTC Final Second Day: രണ്ടാം ദിനം കളി കൈക്കലാക്കി ഇന്ത്യ, സ്മിത്തും ഹെഡും പോയി

രേണുക വേണു| Last Modified വ്യാഴം, 8 ജൂണ്‍ 2023 (16:23 IST)

Australia vs India, WTC Final Second Day: ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയന്‍ വീര്യത്തിനു മുന്നില്‍ അടിപതറാതെ ഇന്ത്യ. രണ്ടാം ദിനം ആദ്യ സെഷനില്‍ ഓസീസിന്റെ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. ട്രാവിസ് ഹെഡ് (174 പന്തില്‍ 163), സ്റ്റീവ് സ്മിത്ത് (268 പന്തില്‍ 121), കാമറൂണ്‍ ഗ്രീന്‍ (ഏഴ് പന്തില്‍ ആറ്) എന്നിവരുടെ വിക്കറ്റുകളാണ് ഓസ്‌ട്രേലിയയ്ക്ക് ഇപ്പോള്‍ നഷ്ടമായിരിക്കുന്നത്. ഏറ്റവും ഒടുവില്‍ റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ ഓസ്‌ട്രേലിയ 100 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 388 റണ്‍സ് നേടിയിട്ടുണ്ട്. ആദ്യ സെഷനില്‍ തന്നെ ഓസീസിനെ ഓള്‍ഔട്ടാക്കാനാണ് ഇന്ത്യയുടെ ശ്രമം. സ്മിത്തിനെ ശര്‍ദുല്‍ താക്കൂര്‍ ബൗള്‍ഡ് ആക്കിയപ്പോള്‍ ഹെഡിനെ മുഹമ്മദ് സിറാജ് കീപ്പറുടെ കൈകളില്‍ എത്തിച്ചു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :