ഇന്ത്യക്കെതിരായ തകർപ്പൻ ഇന്നിങ്ങ്സ്, ബംഗ്ലാ താരം ലിറ്റൺദാസിന് സമ്മാനവുമായി വിരാട് കോലി

അഭിറാം മനോഹർ| Last Modified വെള്ളി, 4 നവം‌ബര്‍ 2022 (13:39 IST)
ടി20 ലോകകപ്പ് സൂപ്പർ 12 പോരാട്ടത്തിൽ ഇന്ത്യയ്ക്കെതിരായ മത്സരത്തിൽ തകർപ്പൻ ബാറ്റിങ് പ്രകടനം നടത്തിയ ബംഗ്ലാദേശ് ഓപ്പണർ ലിറ്റൺ ദാസിന് സമ്മാനം നൽകി വിരാട് കോലി. മത്സരത്തിൽ 21 പന്തിൽ അർധസെഞ്ചുറി തികച്ച താരം 27 പന്തിൽ നിന്നും 60 റൺസ് നേടിയാണ് പുറത്തായത്.

ഇന്ത്യ ഉയർത്തിയ 185 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ബംഗ്ലാദേശ് മഴ മത്സരം തടസ്സപ്പെടുത്തുമ്പോൾ 7 ഓവറിൽ 66 റൺസ് എന്ന ശക്തമായ നിലയിലായിരുന്നു. ഈ ഘട്ടത്തിൽ ഡിആർഎസ് നിയമപ്രകാരം ജയിക്കാൻ ആവശ്യമായ റൺസ് ബംഗ്ലാദേശ് ലിറ്റൺദാസിൻ്റെ മികവിൽ പിന്നിട്ടിരുന്നു. ഇതോടെയാണ് മത്സരശേഷം തൻ്റെ ബാറ്റ് വിരാട് കോലി ലിറ്റൺദാസിന് സമ്മാനമായി നൽകിയത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :