കേരളത്തിനും ഇന്ത്യന്‍ ക്രിക്കറ്റിനും അഭിമാനിക്കാന്‍ അപൂര്‍വ്വ റെക്കോര്‍ഡുമായി കരുണ്‍ നായര്‍

കരുണ്‍ നായര്‍ ഒന്നാമന്‍

karun nair, test cricket, triple century കരുണ്‍ നായര്‍, ടെസ്റ്റ് ക്രിക്കറ്റ്, ട്രിപ്പിള്‍ സെഞ്ച്വറി
സജിത്ത്| Last Modified വെള്ളി, 23 ഡിസം‌ബര്‍ 2016 (13:08 IST)
ടെസ്​റ്റ്​ ക്രിക്കറ്റിൽ ട്രിപ്പിൾ സെഞ്ചുറി നേടുന്ന ആദ്യ മലയാളി താരമായി കരുൺ നായർ. ടെസ്റ്റില്‍ സെഞ്ചുറി നേടുന്ന ആദ്യ മലയാളി താരമെന്ന റെക്കോര്‍ഡ് നേട്ടത്തിന്​ പിന്നാലെയാണ് കരുണ്‍ നായർ ട്രിപ്പിൾ നേടിയത്​. വിരേന്ദർ സേവാഗ്​ മാത്രമാണ്​ ഇതിന്​ മുമ്പ്​ ട്രിപ്പിൾ സെഞ്ചുറി നേടിയ ആദ്യ ഇന്ത്യക്കാരൻ.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ആദ്യ സെഞ്ചുറി തന്നെ ട്രിപ്പിള്‍ അടിക്കുന്ന മൂന്നാമത്തെ താരമാണ് കരുണ്‍. 381 പന്തില്‍ നിന്നാണ് കരുണ്‍ ട്രിപ്പിള്‍ സെഞ്ചുറി നേടിയത്. 32 ഫോറും നാല് സിക്‌സും സഹിതമായിരുന്നു ഇംഗ്ലണ്ടിനെതിരെ ചെന്നൈയില്‍ നടന്ന അവസാന ടെസ്റ്റില്‍ കരുണിന്റെ ട്രിപ്പിള്‍.

മലയാളികളുടെ കാര്യത്തില്‍ മാത്രമല്ല, ഇന്ത്യക്കാരുടെ പട്ടികയിലും കരുണ്‍ നായര്‍ക്ക് ഒരു റെക്കോര്‍ഡുണ്ട്. ടെസ്റ്റ് ക്രിക്കറ്റില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യന്‍ ബാറ്റ്‌സ്മാന്റെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ എന്ന റെക്കോര്‍ഡാണ് കരുണ്‍ സ്വന്തം പേരിലാക്കിയത്. നായകന്‍ വിരാട് കോഹ്ലിയില്‍ നിന്നുമാണ് ഈ റെക്കോര്‍ഡ് കരുണ്‍ സ്വന്തം പേരിലേക്കാക്കിയത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :