ഹാര്‍ദിക് സുഹൃത്തോ, കാമുകനോ ?; പൊട്ടിത്തെറിച്ച് മുന്‍ കാമുകിയും വിവാദ താരവുമായ ഇഷ

 isha gupta , team india , cricket , virat kohli , hardik pandiya , ഹാര്‍ദിക് പാണ്ഡ്യ , ഇഷ ഗുപ്‌ത , കെഎല്‍ രാഹുല്‍ , ഇന്ത്യന്‍ ക്രിക്കറ്റ്
മുംബൈ| Last Updated: ബുധന്‍, 16 ജനുവരി 2019 (13:47 IST)
സ്‌ത്രീവിരുദ്ധ പരാമര്‍ശത്തില്‍ നടപടി നേരിടുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീം താരം ഹാര്‍ദിക് പാണ്ഡ്യയെ തള്ളിപ്പറഞ്ഞ് മുന്‍ കാമുകിയെന്ന് വിശേഷിപ്പിച്ചിരുന്ന ബോളിവുഡ് നടി ഇഷ ഗുപ്‌ത. രൂക്ഷമായ ഭാഷയിലാണ് താരത്തിനെതിരെ ഇഷ തന്റെ നിലപാട് വ്യക്തമാക്കിയത്.

ഒരു പൊതു പരിപാടിക്കിടെ പാണ്ഡ്യയയുമായി ബന്ധമുണ്ടോ എന്ന ഒരു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിനു മറുപടിയായിട്ടാണ് ഇഷ വിഷയത്തില്‍ ശക്തമായ പ്രതികരണം നടത്തിയത്. “ഹാര്‍ദിക് എന്റെ സുഹൃത്തോ കാമുകനോ അല്ല. അയാള്‍ എന്റെ സുഹൃത്താണെന്ന് നിങ്ങളോട് ആരാണ് പറഞ്ഞത് ?”- എന്നും ഇഷ ചോദിച്ചു.

അമിതാവേശത്തിന്റെ ഫലമായിട്ടാണ് പലരും സ്‌ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തുന്നത്. സ്‌ത്രീകളെക്കുറിച്ചും അവരെ എങ്ങനെ ബഹുമാനിക്കണമെന്നതിലും പരിമിതമായ വിദ്യാഭ്യാസം എങ്കിലും ഇവര്‍ക്കു നല്‍കേണ്ടിയിരിക്കുന്നു. സ്‌ത്രീകള്‍ എല്ലാ അര്‍ത്ഥത്തിലും പുരുഷനേക്കാള്‍ മികവുള്ളവരാണെന്നും ഇഷ വ്യക്തമാക്കി.

പൂര്‍ണ നഗ്‌നയായി ഫോട്ടോ ഷൂട്ട് നടത്തി ആരാധകരെ ഞെട്ടിച്ച താരമാണ് ഇഷ. ഇവര്‍ക്ക് പാണ്ഡ്യയയുമായി അടുപ്പമുണ്ടെന്ന താരത്തില്‍ മുമ്പും വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.

ഒരു സ്വകാര്യ പരിപാടിക്കിടെയാണ് കെഎല്‍ രാഹുലും പാണ്ഡ്യയയും വിവാദ പരാമര്‍ശം നടത്തി പുലിവാല് പിടിച്ചത്. ഇരുവര്‍ക്കുമെതിരെ ബിസിസിഐ നിയമനടപടികള്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. അന്വേഷണ വിധേയമായി താരങ്ങള്‍ സസ്‌പെന്‍ഷനിലാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :