ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഓസീസ് ടീമിനെ പ്രഖ്യാപിച്ചു, നാല് സ്പിന്നർമാർ ടീമിൽ

അഭിറാം മനോഹർ| Last Modified ബുധന്‍, 11 ജനുവരി 2023 (14:38 IST)
അടുത്തമാസം ഇന്ത്യക്കെതിരെ ആരംഭിക്കുന്ന നാല് ടെസ്റ്റ് മത്സരങ്ങളടങ്ങിയ ബോർഡർ-ഗവാസ്കർ ട്രോഫി പരമ്പരയ്ക്കുള്ള 18 അംഗ ടീമിനെ പ്രഖ്യാപിച്ച് ഓസ്ട്രേലിയ. നാല് സ്പിന്നർമാരെ ഉൾപ്പെടുത്തിയാണ് ഓസീസ് ടീമിനെ തെരെഞ്ഞെടുത്തിരിക്കുന്നത്. യുവസ്പിന്നറായ ടോഡ് മർഫി,മിച്ചൽ സ്വപ്സൺ,ആഷ്ടൺ ആഗർ എന്നിവർക്കൊപ്പം നേഥൻ ലിയോണും ടീമിലുണ്ട്.

റിസർവ് താരങ്ങളിലും ഒരു സ്പിന്നർ ഓസീസിനൊപ്പമുണ്ട്. ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയിലുണ്ടായിരുന്നിട്ടും കളിക്കാൻ അവസരം ലഭിക്കാതിരുന്ന ലാൻസ് മോറിസ് ഓസീസ് ടീമിൽ സ്ഥാനം നിലനിർത്തി. മിച്ചൽ സ്റ്റാർക്ക് ആദ്യ ടെസ്റ്റിന് ശേഷമാകും ഓസീസ് ടീമിനൊപ്പം ചേരുക. അടുത്ത മാസം ഒമ്പതിനാണ് പരമ്പരയിലെ ആദ്യ ടെസ്റ്റ് മത്സരം.അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :