രേണുക വേണു|
Last Modified തിങ്കള്‍, 8 ഓഗസ്റ്റ് 2022 (08:27 IST)
Asia Cup 2022: ഏഷ്യാ കപ്പിനുള്ള ഇന്ത്യയുടെ സ്‌ക്വാഡില്‍ സ്ഥാനം ഉറപ്പിച്ച് യുസ്വേന്ദ്ര ചഹല്‍. സ്പിന്നര്‍മാരുടെ തിരഞ്ഞെടുപ്പിലാണ് സെലക്ടര്‍മാരും പരിശീലകന്‍ രാഹുല്‍ ദ്രാവിഡും തല പുകയ്ക്കുന്നത്. ഒന്നാം സ്പിന്നറായി ചഹല്‍ ഇടം പിടിക്കുമ്പോഴും ബാക്കപ്പ് സ്പിന്നറായി ആര് വേണം എന്നതാണ് ചോദ്യം. ഓള്‍റൗണ്ടര്‍ സ്പിന്നറായി രവീന്ദ്ര ജഡേജ ഏറെക്കുറെ ടീമില്‍ സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. അക്ഷര്‍ പട്ടേല്‍, രവി ബിഷ്‌ണോയ്, രവിചന്ദ്രന്‍ അശ്വിന്‍, കുല്‍ദീപ് യാദവ് എന്നിവരാണ് മറ്റൊരു സ്പിന്നറുടെ റോളിലേക്ക് മത്സരിക്കുന്നത്.