രേണുക വേണു|
Last Modified തിങ്കള്‍, 8 ഓഗസ്റ്റ് 2022 (08:14 IST)
Asia Cup: ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ മുന്‍ നായകന്‍ വിരാട് കോലി ഉണ്ടാകുമെന്ന് ഉറപ്പിച്ച് ബിസിസിഐ വൃത്തങ്ങള്‍. കോലി തന്നെയായിരിക്കും ഇന്ത്യയുടെ മൂന്നാമന്‍ എന്നാണ് ബിസിസിഐ വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഏഷ്യാ കപ്പിലെ പ്രകടനമായിരിക്കും കോലിയുടെ മുന്നോട്ടുള്ള യാത്രയില്‍ നിര്‍ണായകമാകുക. കെ.എല്‍.രാഹുലും ഏഷ്യാ കപ്പിനുള്ള സ്‌ക്വാഡില്‍ ഇടം പിടിക്കും.