ഏഷ്യാ കപ്പിൽ ഇന്ത്യ-പാക്കിസ്ഥാൻ പോരാട്ടം ഇന്ന്

ഏഷ്യാ കപ്പിൽ ഇന്ത്യ-പാക്കിസ്ഥാൻ പോരാട്ടം ഇന്ന്

ദുബായ്| Rijisha M.| Last Modified ബുധന്‍, 19 സെപ്‌റ്റംബര്‍ 2018 (09:07 IST)
ഏഷ്യാ കപ്പിൽ ഇന്ന് ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടും. ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന കളിയാണിത്. രണ്ട് ടീമുകളും അവസാനമായി കണ്ടുമുട്ടിയത് 2017 ചാംപ്യൻസ് ട്രോഫി ഫൈനലിൽ ലണ്ടനിലെ ഓവൽ മൈതാനത്തു വച്ചാണ്. പാക്കിസ്ഥാനോട് ഏറ്റുമുട്ടി തകർന്ന കളി.

അതിന് ശേഷമുള്ള ആവേശമുണർത്തുന്ന ഇന്ത്യ-കളിയായിരിക്കും ഇന്ന് നടക്കാനിരിക്കുന്നത്. ഇരു ടീമുകളും പരസ്പരം ആകെ 196 മൽസരങ്ങൾ കളിച്ചതിൽ പാക്കിസ്ഥാൻ 86 മൽസരങ്ങളും ഇന്ത്യ 67 മത്സരങ്ങളുമാണ് ജയിച്ചത്. എന്നാൽ ഏഷ്യ കപ്പിൽ അങ്ങനെയല്ല.12 കളികളിൽ ഇന്ത്യ ആറെണ്ണം ജയിച്ചപ്പോൾ പാക്കിസ്ഥാൻ അഞ്ചെണ്ണമേ ജയിച്ചുള്ളൂ. ഇവിടെ ഇന്ത്യ ഒരുപിടി മുന്നിലാണ്.

കോഹ്‌ലിയില്ലാതെ ഇന്ത്യ പാക്കിസ്ഥാനെ നേരിടാനൊരുങ്ങുമ്പോൾ രോഹിത് ശർമ (ക്യാപ്റ്റൻ), എം എസ് ധോണി (വിക്കറ്റ് കീപ്പർ), ജസ്പ്രീത് ബുമ്ര, ശിഖർ ധവാൻ,
അമ്പാട്ടി റായുഡു, ഖലീൽ അഹ്മദ്, യുസ്‌വേന്ദ്ര ചാഹൽ, മനീഷ് പാണ്ഡ, കേദാർ ജാദവ്, , ഹാർദ്ദിക് പാണ്ഡ്യ, ദിനേഷ് കാർത്തിക്, ഭുവനേശ്വർ കുമാർ, കെ എൽ രാഹുൽ,
കുൽദീപ് യാദവ്, ശാർദ്ദൂൽ ഠാക്കൂർ
എന്നിവർ ഇന്ത്യയ്‌ക്ക് വേണ്ടി അണിനിരങ്ങുന്നത്.

അതേസമയം, സർഫ്രാസ് അഹ്മദ് (ക്യാപ്റ്റൻ–വിക്കറ്റ് കീപ്പർ), ഷാൻ മസൂദ്, ഫഖർ സമാൻ, മുഹമ്മദ് ആമിർ, മുഹമ്മദ് നവാസ്, ഇമാമുൽ ഹഖ്, ബാബർ അസം, ഹസൻ അലി,ഹാരിസ് സൊഹൈൽ, ഷദബ് ഖാൻ, ഫഹീം അഷ്റഫ്, ജുനൈദ് ഖാൻ, ഉസ്മാൻ ഖാൻ, ഷഹീൻ അഫ്രീദി, ആസിഫ് അലി, ശുഐബ് മാലിക് എന്നിവരാണ് പാക്കിസ്ഥാനിൽ ഇന്ത്യയെ നേരിടാൻ ഇറങ്ങുന്നവർ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :