കോഹ്‌ലി ലങ്കയെ കരിച്ചുകളഞ്ഞു; ഇന്ത്യക്ക് തകര്‍പ്പന്‍ ജയവും ഫൈനല്‍ ബര്‍ത്തും

വിരാട് കോഹ്‌ലി തകര്‍പ്പന്‍ ഫോം തുടരുന്നു

ഏഷ്യാ കപ്പ് ട്വന്റി-20 ക്രിക്കറ്റ് , വിരാട് കോഹ്‌ലി , ടീം ഇന്ത്യ, ധോണി
മിർപൂർ| jibin| Last Modified ചൊവ്വ, 1 മാര്‍ച്ച് 2016 (22:30 IST)
ഏഷ്യാ കപ്പ് ട്വന്റി-20 ക്രിക്കറ്റിൽ ശ്രീലങ്കയെ അഞ്ച് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ ഫൈനല്‍ ബര്‍ത്ത് ഉറപ്പിച്ചു. ലങ്ക ഉയര്‍ത്തിയ 139 റൺസ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ 19.2 ഓവറില്‍ ലക്ഷ്യം കാണുകയായിരുന്നു. തുടക്കത്തില്‍ തന്നെ വിക്കറ്റുകള്‍ നഷ്‌ടമായെങ്കിലും വിരാട് കോഹ്‌ലിയുടെ തകര്‍പ്പന്‍ (56*) ബാറ്റിംഗ് മികവില്‍ ഇന്ത്യ വിജയതീരം കാണുകയായിരുന്നു.

139 റൺസ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് തുടക്കം തന്നെ വിക്കറ്റുകള്‍ നഷ്‌ടമായി. ശിഖര്‍ ധവാന്‍ (1), രോഹിത് ശര്‍മ്മ (15) എന്നിവര്‍ ആദ്യ ഓവറുകളില്‍ പുറത്തായെങ്കിലും സുരേഷ് റെയ്‌ന (25), യുവരാജ് സിംഗ് (35), ഹാര്‍ദിക് പാണ്ഡ്യ (2) എന്നിവരെ കൂട്ടുപിടിച്ച് കോഹ്‌ലി ഇന്ത്യയെ ജയത്തിലേക്ക് എത്തിച്ചു. നായകന്‍ മഹേന്ദ്ര സിംഗ് ധോണി (7*) കോഹ്‌ലിക്ക് കൂട്ടായി അവസാ‍ന നിമിഷംവരെ ക്രീസില്‍ ഉണ്ടായിരുന്നു.

ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കയ്ക്ക് നിശ്ചിത 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 138 റൺസ് നേടാനെ സാധിച്ചുള്ളൂ. 30 റൺസെടുത്ത കപുഗേദരയും 22 റൺസെടുത്ത സിരിവർധനയുമാണ് ലങ്കൻ നിരയിൽ തിളങ്ങിയത്. ദിൽഷനും ആഞ്ചലോ മാത്യൂസും 18 റൺസ് വീതം നേടി. ആറു പന്തിൽ 17 റൺസ് നേടിയ തിസാര പെരേയും ഒൻപത് പന്തിൽ 13 റൺസ് നേടിയ കുലശേഖരയും അവസാന ഓവറുകളിൽ ലങ്കൻ സ്കോറിന് വേഗത നൽകി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :