ധാക്ക|
jibin|
Last Modified ശനി, 27 ഫെബ്രുവരി 2016 (22:00 IST)
ഏഷ്യാകപ്പിലെ ആവേശകരമായ പോരാട്ടത്തിൽ ഇന്ത്യ പാകിസ്ഥാനെ അഞ്ച് വിക്കറ്റിന് തകര്‍ത്തു. ചെറിയ സ്‌കോര്‍ പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യക്ക് തുടക്കത്തില്‍ വിക്കറ്റുകള്‍ നഷ്‌ടമായെങ്കിലും വിരാട് കോഹ്‌ലിയുടെ (49) മികച്ച ബാറ്റിംഗ് ജയം സമ്മാനിക്കുകയായിരുന്നു. 84 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ ഇന്ത്യ 15.3 ഓവറില്‍ 5 വിക്കറ്റ് നഷ്‌ടത്തില്‍ ലക്ഷ്യം കാണുകയായിരുന്നു.
പാകിസ്ഥാൻ ഉയർത്തിയ 84 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യക്ക് എട്ടു റൺസിനിടെ മൂന്നാം വിക്കറ്റും നഷ്ടമാകുകയായിരുന്നു. ഇന്നിംഗ്‌സിന്റെ ആദ്യ ഓവറിൽത്തന്നെ ഓപ്പണർമാരായ രോഹിത് ശർമയെയും (0) അജിങ്ക്യ രഹാനയേയും (0) പുറത്താക്കി മുഹമ്മദ് ആമിർ പാകിസ്ഥാന് തകർപ്പൻ തുടക്കമാണ് നൽകിയത്. തുടര്‍ന്നെത്തിയ സുരേഷ് റെയ്‌നയും (1) മുഹമ്മദ് ആമിറിന് വിക്കറ്റ് സമ്മാനിച്ചതോടെ ഇന്ത്യ പതറുകയായിരുന്നു.
തുടര്‍ന്ന് ക്രീസില്‍ ഒത്തുച്ചേര്‍ന്ന വിരാട് കോഹ്‌ലിയും യുവരാജ് സിംഗും (17*) ഇന്ത്യന്‍ സ്‌കോര്‍ മുന്നോട്ടു നയിക്കുകയായിരുന്നു. മോശം പന്തുകളില്‍ മാത്രം റണ്‍സ് കണ്ടെത്തുക എന്ന തന്ത്രം പരീക്ഷിച്ച ഇരുവരും താളം കണ്ടെത്തിയ ശേഷം സ്‌കോര്‍ ഉയര്‍ത്തുകയായിരുന്നു. ഇരുവരും ചേര്‍ന്ന് 68 റണ്‍സിന്റെ കൂട്ടുക്കെട്ടാണ് പടുത്തുയര്‍ത്തിയത്. പതിനഞ്ചാമത് ഓവറില്‍ കോഹ്‌ലി പുറത്താകുകയായിരുന്നു. തുടര്‍ന്നെത്തിയ ഹാര്‍ദിക് പാണ്ഡ്യയ (0) സമിക്ക് തന്നെ വിക്കറ്റ് നല്‍കി പുറത്തായെങ്കിലും
തന്നെ പുറത്തായെങ്കിലും ക്രീസിലെത്തിയ ധോണിയും (7*) യുവരാജും കൂടുതല്‍ പരുക്കുകള്‍ ഇല്ലാതെ ജയം കണ്ടെത്തുകയായിരുന്നു.
നേരത്തെ ഇന്ത്യയുടെ ബാറ്റിംഗും ബോളിംഗും നിലവാരത്തിലേക്ക് ഉയര്‍ന്നപ്പോള്‍ പാക് നിര തകരുകയായിരുന്നു. 17.3 ഓവരില്‍ 83 റൺസെടുക്കാനെ അവര്‍ക്കായുള്ളൂ. 52 റണ്‍സെടുക്കുന്നതിനിടെ ഏഴ് പാക് ബാറ്റ്സ്മാന്‍മാര്‍ പവലിയനില്‍ തിരിച്ചെത്തിയതാണ് അവര്‍ക്ക് തിരിച്ചടിയായത്. ഷര്‍ജീല്‍ ഖാന്‍ (7), ഖുറം മണ്‍സൂര്‍ (10), ഷോയബ് മാലിക് (4), ഉമര്‍ അക്മല്‍ (0), ഷാഹിദ് അഫ്രീദി (2) വഹാബ് റിയാസ് (4) എന്നിങ്ങനെയായിരുന്നു പാക് മുന്‍നിരയുടെ സമ്പാദ്യം. ഷര്‍ജീല്‍ ഖാന്‍ കോഹ്‌ലിയുടെ നേരിട്ടുള്ള ഏറില്‍ റണ്ണൌട്ടായപ്പോള്‍ അഫ്രീദി ധോണിയുടെ മിന്നല്‍പ്പിണര്‍ പ്രകടനത്തില്‍ തിരികെപ്പോയി. മുഹമ്മദ് സമി (8), മുഹമ്മദ് ആമിര്‍ (1) എന്നിവരെ പുറത്താക്കി ഹാര്‍ദിക് പാണ്ഡ്യ പാക് ഇന്നിംഗ്സിനു തിരശ്ശീലയിട്ടു. 25 റണ്‍സുമായി സര്‍ഫ്രസ് അഹമ്മദ് പാക് നിരയില്‍ ടോപ് സ്കോററായി.
ഇന്ത്യക്കായി പന്തെടുത്ത ആറു പേരിൽ അശ്വിനൊഴികെ അഞ്ചു പേർക്കും വിക്കറ്റ് ലഭിച്ചു. പാണ്ഡ്യ മൂന്നും ജഡേജ രണ്ടും നെഹ്റ, ബുംമ്ര, യുവരാജ് എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി. 3.3 ഓവറിൽ എട്ടു റൺസ് മാത്രം വിട്ടുനൽകിയാണ് പാണ്ഡ്യ മൂന്നു വിക്കറ്റ് പിഴുതത്.