ഇടം കൈയ്യൻമാരായ ബാറ്റ്സ്മാന്മാരുടെ അന്തകനാണവൻ: പേര് രവിചന്ദ്ര അശ്വിൻ

അഭിറാം മനോഹർ| Last Modified ചൊവ്വ, 29 ഡിസം‌ബര്‍ 2020 (18:43 IST)
ഇന്ത്യയിലെ മാത്രമല്ല ലോകത്തിലെ തന്നെ സ്പിന്നർമാർക്കിടയിലാണ് തന്റെ സ്ഥാനമെന്ന് അരക്കിട്ടുറപ്പിച്ച് ഇന്ത്യൻ ഓഫ് സ്പിന്നർ രവിചന്ദ്ര അശ്വിൻ. രണ്ടാം ടെസ്റ്റിലും ഇന്ത്യൻ വിജയത്തിൽ ചെറുതല്ലാത്ത പങ്കുവഹിച്ച രണ്ട് ഇന്നിങ്സുകളിൽ നിന്നുമായി 5 വിക്കറ്റുകൾ വീഴ്‌ത്തുകയും ചെയ്‌തു.

അതേസമയം ഇതിഹാസ സ്പിന്നർ മുത്തയ്യ മുരളീധരന്റെ അപൂർവമായ ഒരു റെക്കോർഡ് കൂടി മറികടന്നിരിക്കുകയാണ് അശ്വിൻ. അന്താരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ തവണ ഇടം കയ്യൻ ബാറ്റ്സ്മാന്മാരെ പുറത്താക്കിയ ബൗളർ എന്ന റെക്കോർഡാണ് അശ്വിൻ സ്വന്തമാക്കിയത്. 191 തവണ ഇടം കയ്യൻമാരെ പുറത്താക്കിയ മുത്തയ്യ മുരളീധരന്റെ റെക്കോർഡാണ് താരം മറികടന്നത്.

രണ്ടാം ടെസ്റ്റ് മത്സരത്തിൽ ഓസ്ട്രേലിയയുടെ ജോഷ് ഹേസൽവുഡിനെ ബൗൾഡാക്കിയാണ് അശ്വിന്റെ റെക്കോർഡ് നേട്ടം. 186 തവണ ഇടം‌ കയ്യന്മാരെ പുറത്താക്കിയ ഇംഗ്ലീഷ് പേസർ ജെയിംസ് അൻഡേഴ്‌സണാണ് പട്ടികയിൽ മൂന്നാമത്. 172 തവണ ഇടം കയ്യന്മാരെ പുറത്താക്കിയ ഗ്ലെൻ മഗ്രാത്ത്, ഷെയ്‌ൻ വോൺ എന്നിവരാണ് പട്ടികയിൽ നാലും അഞ്ചും സ്ഥാനത്തുള്ളത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :