പി ബാലചന്ദ്രന്‍ കേരള ക്രിക്കറ്റ് ടീം കോച്ച്

കൊച്ചി| JOYSJOY| Last Modified വ്യാഴം, 2 ജൂലൈ 2015 (17:08 IST)
കേരള ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി പി ബാലചന്ദ്രനെ നിയമിച്ചു. നിലവില്‍ കേരള ജൂനിയര്‍ ടീമിന്റെ കോച്ചാണ് ബാലചന്ദ്രന്‍. മുന്‍ രഞ്ജി താരം കൂടിയായ അദ്ദേഹം പുതിയ സീസണില്‍ കേരള രഞ്ജി ടീമിനെ പരിശീലിപ്പിക്കും.

മുന്‍ ഇന്ത്യന്‍ താരം സായ്‌രാജ് ബഹുതുലെയുമായുള്ള കരാര്‍ അവസാനിച്ചതിനെ തുടര്‍ന്നാണ് പുതിയ നിയമനം. മുന്‍ വര്‍ഷങ്ങളില്‍ അന്യസംസ്ഥാനത്തു നിന്നുള്ള പരിശീലകരാണ് കേരളത്തെ പരിശീലിപ്പിച്ചിരുന്നത്.

കര്‍ണാടകയില്‍ നിന്നുള്ള മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ സുജിത് സോമസുന്ദറായിരുന്നു പരിശീലകന്‍. ഇദ്ദേഹത്തിനു കീഴില്‍ നേട്ടങ്ങള്‍ ഇല്ലാതായതോടെയാണ് കഴിഞ്ഞ സീസണില്‍ മുംബൈ സ്വദേശിയായ സായ്‌രാജ് ബഹുതുലെയെ പരിശീലകനായി കൊണ്ടു വന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :