1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Ashish nehra reveals the reason behind csk's consistency

ഐപിഎല്ലിൽ ചെന്നൈയുടെ സ്ഥിരതക്ക് പിന്നിലെ രഹസ്യമെന്ത്: മനസ്സ് തുറന്ന് ആശിഷ് നെഹ്‌റ

ഐപിഎൽ
ഐപിഎല്ലിലെ ഏറ്റവും സ്ഥിരതയാർന്ന പ്രകടനം കാഴ്ച്ചവെക്കുന്ന ടീമാണ് ചെന്നൈ സൂപ്പർ കിംഗ്സ്. മൂന്ന് വട്ടം ചാമ്പ്യന്മാരായ ചെന്നൈ എല്ലാ സീസണുകളിലും ഗ്രൂപ്പ് ഘട്ടം കഴിഞ്ഞ് മുനേറിയ ടീം കൂടിയാണ്. ഇപ്പോളിതാ ചെന്നൈ ടീമിന്റെ സ്ഥിരതയ്‌ക്ക് പിന്നിലെ കാരണമെന്തെന്ന് വ്യക്തമാക്കിയിരിക്കുകയാണ് മുൻ ചെന്നൈ താരം കൂടിയായ ആശിഷ് നെഹ്‌റ.
 
ചെന്നൈ സൂപ്പർ കിംഗ്സിനുളിലെ അന്തരീക്ഷം തന്നെ വ്യത്യസ്‌തമാണ്. ടീം സ്ഥിരത പുലർത്തുന്നതിന്റെ ഒരു കാരണം ഇന്ത്യൻ സിമന്റ്സാണ്.അവർ കഴിഞ്ഞ കുറേ വർഷങ്ങളായി ദക്ഷിണേത്യയിൽ ക്രിക്കറ്റുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നു.അവർക്ക് കളിയെ പറ്റി വ്യക്തമായി അറിയാം. ഒപ്പം മഹേന്ദ്ര സിംഗ് ധോണിയെ പോലൊരാൾ അവർക്കുണ്ട്, ധോണിക്ക് വലിയ പിന്തുണയാണ് മാനേജ്‌മെന്റ് നൽകുന്നത്.കളിക്കാരും മാനേജ്മെന്റും തമ്മിലുള്ള പ്രശ്നങ്ങൾ മറ്റു ടീമുകളെ പോലെ ചെന്നൈയിൽ ഇല്ല. പുറത്ത് നിന്നുള്ള ഇടപെടലുകൾ ഇല്ലാത്തത് കൊണ്ട് ചെന്നൈക്ക് 2-3 വർഷം ഒരേ ടീമുമായി കളിക്കാൻ കഴിയും. മികച്ച ഫലവും ലഭിക്കും നെഹ്‌റ പറഞ്ഞു.
അടുത്ത ലേഖനം
ഇതിപ്പൊ ഒരു മാസമല്ലേ ആയുള്ളൂ, താന്‍ ആറര വര്‍ഷമായി ലോക്ക് ഡൗണിലാണെന്ന് ശ്രീശാന്ത്