‘എന്ത് നേടിയാലും സ്‌മിത്ത് ചതിയന്‍ തന്നെ’; പരിഹാസവുമായി മുന്‍ ഇംഗ്ലീഷ് താരം

  steve smith , ashes , steve harmison , Australia , സ്‌റ്റീവ് സ്‌മിത്ത് , ഓസ്‌ട്രേലിയ , ആഷസ് , സ്‌റ്റീവ് ഹാര്‍മിസണ്‍
മാഞ്ചസ്‌റ്റര്‍| Last Modified തിങ്കള്‍, 9 സെപ്‌റ്റംബര്‍ 2019 (18:59 IST)
ആഷസ് നിലനിര്‍ത്താന്‍ ഓസ്‌ട്രേലിയയെ സഹായിച്ചത് സ്‌റ്റീവ് സ്‌മിത്തിന്റെ മികച്ച ഇന്നിംഗ്‌സുകളായിരുന്നു. മാഞ്ചസ്‌റ്ററില്‍ നടന്ന നാലാം ടെസ്‌റ്റില്‍ പൊരുതി നേടിയ ഇരട്ടസെഞ്ചുറിയടക്കം ഈ ആഷസില്‍ 134.20 ശരാശരിയില്‍ 671 റണ്‍സാണ് സ്‌മിത്ത് നേടിയത്.

പന്ത് ചുരുണ്ടല്‍ വിവാദത്തില്‍ ഒരു വര്‍ഷത്തെ വിലക്ക് നേരിട്ട് മടങ്ങിയെത്തിയ സ്‌മിത്താണ് ആഷസിലെ സൂപ്പര്‍‌താരം. ഈ സാഹചര്യത്തില്‍ റണ്ണടിച്ചു കൂട്ടുന്ന ഓസീസ് താരത്തെ പരിഹസിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ഇംഗ്ലീഷ് മുന്‍ പേസര്‍ സ്‌റ്റീവ് ഹാര്‍മിസണ്‍.

“എന്തൊക്കെ നേടിയാലും ചതിയന്‍ എന്നാകും സ്‌മിത്ത് അറിയപ്പെടുകയെന്ന് ഹാര്‍മിസണ്‍ പറഞ്ഞു. സ്‌മിത്ത്, വാര്‍ണര്‍, ബന്‍ക്രോഫ്റ്റ് എന്നിവരുടെ ബയോഡാറ്റയില്‍ വഞ്ചകന്‍ എന്ന പേര് വന്നു കഴിഞ്ഞു. അതൊരിക്കലും പോകില്ല. ക്രിക്കറ്റിന് മാനക്കേടുണ്ടാക്കി എന്നതാണ് അവരെ കളങ്കപ്പെട്ടവരാക്കുന്നത്”

ദക്ഷിണാഫ്രിക്കയില്‍ നടന്ന കാര്യങ്ങളിലൂടെ സ്‌മിത്ത്, വാര്‍ണര്‍, ബന്‍ക്രോഫ്റ്റ് എന്നിവര്‍ എന്നും ഓര്‍മിക്കപ്പെടും. സ്‌മിത്തിന് മാപ്പ് നല്‍കാന്‍ ക്രിക്കറ്റ് ലോകത്തിന് കഴിയുമോ എന്ന് തോന്നുന്നില്ലെന്നും ഹാര്‍മിസണ്‍ വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :