1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Arshdeep Singh No ball records

അര്‍ഷ്ദീപ് സിങ്ങിന് നാണക്കേടിന്റെ റെക്കോര്‍ഡ്; ആകെ എറിഞ്ഞത് അഞ്ച് നോ ബോള്‍ !

കരിയറിലാകെ ഇതുവരെ 14 നോ ബോളുകളാണ് രാജ്യാന്തര ട്വന്റി 20 ഫോര്‍മാറ്റില്‍ അര്‍ഷ്ദീപ് എറിഞ്ഞിട്ടുള്ളത്

Arshdeep Singh No ball records
Arshdeep Singh: നോ ബോള്‍ എറിഞ്ഞ് നാണക്കേടിന്റെ റെക്കോര്‍ഡില്‍ പേരുചേര്‍ത്ത് ഇന്ത്യന്‍ പേസര്‍ അര്‍ഷ്ദീപ് സിങ്. ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ട്വന്റി 20 മത്സരത്തില്‍ അഞ്ച് നോ ബോളുകളാണ് അര്‍ഷ്ദീപ് എറിഞ്ഞത്. ലങ്കന്‍ ഇന്നിങ്‌സിന്റെ രണ്ടാം ഓവറില്‍ അര്‍ഷ്ദീപ് തുടര്‍ച്ചയായി മൂന്ന് നോ ബോളുകള്‍ എറിഞ്ഞു. രാജ്യാന്തര ട്വന്റി 20 യില്‍ ഹാട്രിക് നോ ബോളുകള്‍ എറിയുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നാണക്കേടിന്റെ റെക്കോര്‍ഡ് അര്‍ഷ്ദീപ് തന്റെ പേരിലാക്കി.രാജ്യാന്തര ട്വന്റി 20 യില്‍ ഒരു മത്സരത്തില്‍ ഏറ്റവും കൂടുതല്‍ നോ ബോളുകള്‍ എറിഞ്ഞ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡും അര്‍ഷ്ദീപിന്റെ പേരില്‍ തന്നെ. കരിയറിലാകെ ഇതുവരെ 14 നോ ബോളുകളാണ് രാജ്യാന്തര ട്വന്റി 20 ഫോര്‍മാറ്റില്‍ അര്‍ഷ്ദീപ് എറിഞ്ഞിട്ടുള്ളത്. 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
ഏഷ്യാ കപ്പില്‍ നിന്ന് പിന്മാറാന്‍ ഇന്ത്യ; വേദി മാറ്റാന്‍ സമ്മതിക്കാതെ പാക്കിസ്ഥാന്‍