1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. India vs Sri Lanka 2nd T20 Match live updates

India vs Sri Lanka 2nd T20 Match Score Card: കണ്ണടച്ച് തുറക്കും മുന്‍പ് ഇന്ത്യയുടെ മൂന്ന് വിക്കറ്റുകള്‍ വീണു, പിടിമുറുക്കി ലങ്ക

India vs Sri Lanka 2nd T20 Match live updates
India vs Sri Lanka 2nd T 20 Match: ശ്രീലങ്കന്‍ പോരാട്ട വീര്യത്തിനു മുന്നില്‍ അടിതെറ്റി ഇന്ത്യ. രണ്ടാം ട്വന്റി 20 മത്സരത്തില്‍ ലങ്കയുടെ കൂറ്റന്‍ സ്‌കോര്‍ പിന്തുടരാന്‍ ഇറങ്ങിയ ഇന്ത്യക്ക് കണ്ണടച്ച് തുറക്കും മുന്‍പ് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. ഓപ്പണര്‍മാരായ ഇഷാന്‍ കിഷന്‍ (2), ശുഭ്മാന്‍ ഗില്‍ (5) എന്നിവരും വണ്‍ഡൗണ്‍ ബാറ്റര്‍ രാഹുല്‍ ത്രിപതി (5) യുമാണ് പുറത്തായത്. ഇന്ത്യയുടെ ഓപ്പണര്‍മാരെ കസുന്‍ രജിത കൂടാരം കയറ്റിയപ്പോള്‍ ത്രിപതിയുടെ വിക്കറ്റ് ദില്‍ഷന്‍ മധുഷനകയ്ക്കാണ്. ആദ്യം ബാറ്റ് ചെയ്ത ലങ്ക നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 206 റണ്‍സ് നേടി. ടോസ് ലഭിച്ച ഇന്ത്യ ശ്രീലങ്കയെ ബാറ്റിങ്ങിനയക്കുകയായിരുന്നു.
 
അടുത്ത ലേഖനം
India vs Sri Lanka 2nd T20 Match Score Card: അടിച്ചുതകര്‍ത്ത് ലങ്ക; ഇന്ത്യക്ക് വിജയലക്ഷ്യം 207 റണ്‍സ്