വെബ്ദുനിയ ലേഖകൻ|
Last Updated:
ബുധന്‍, 29 ഏപ്രില്‍ 2020 (16:57 IST)
അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ ഇന്ത്യക്ക് വേണ്ടി കളിക്കുമെന്ന് സച്ചിനോട് ശ്രീശാന്ത്. ജന്മദിനാശംസ നേര്‍ന്ന ശ്രീശാന്തിന് സച്ചിന്‍ നന്ദി പറഞ്ഞിരുന്നു. ഇതിന് മറുപടിയായാണ് ക്രിക്കറ്റ് ഇതിഹാസത്തിന്റെ മകന്റെ കഴിവുകളെ ശ്രീശാന്ത് പുകഴ്ത്തിയത്. ശ്രീശാന്തിന്റെ ട്വീറ്റ് സമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി കഴിഞ്ഞു.
വളരെ മികച്ച ബൗളിങ് ആക്ഷനും, മികച്ച താളവുമുള്ള താരമാണ് അർജുൻ. ഇന്ത്യക്ക് വേണ്ടി അര്‍ജുന്‍ ഉറപ്പായും കളിക്കും ശ്രീശാന്ത് ട്വിറ്ററില്‍ സച്ചിന് മറുപടിയായി കുറിച്ചു. ആഭ്യന്തര ക്രിക്കറ്റിൽ ഇടംപിടികച്ചത് മുതൽ അർജുൻ ടെൻഡുൽക്കറിന്റെ പ്രകടനം വാർത്തകളിൽ ഇടംപിടിയ്ക്കാറുണ്ട്. പേസ് ബൗളിങ്ങിന് പുറമെ കൂറ്റന്‍ ഷോട്ടുകള്‍ പറത്താനുള്ള അര്‍ജുന്റെ കഴിവും ചർച്ചയായിട്ടുള്ളതാണ്.
നെറ്റ്‌സില്‍ പരിശീലനം നടത്തുമ്പോൾ ഇന്ത്യന്‍ താരങ്ങള്‍ക്കായും വിദേശ ടീമിനായും പന്തെറിയാന്‍ അര്‍ജുന്‍ എത്താറുണ്ട്. രവി ശാസ്‌ത്രി ഉൾപ്പടെയുള്ളവര്‍ അര്‍ജുന്റെ ബൗളിങ് നിരീക്ഷിച്ച് നിര്‍ദേശങ്ങള്‍ നൽകുകയും ചെയ്തിരുന്നു. ക്രിക്കറ്റ് ഇതിഹാസത്തിന്റെ മകൻ മകൻ എന്നത് വലിയ ഉത്തരവാദിത്തമാണ് അർജുന് മേലുള്ളത്. ഇന്ത്യന്‍ എ ടീമിലേക്ക് അര്‍ജുന്റെ വരവിനായി കാത്തിരിയ്ക്കുകയാണ് ക്രിക്കറ്റ് ലോകം.