മുംബൈ പ്ലേയിങ് ഇലവനിൽ മാറ്റങ്ങൾക്ക് സാധ്യത, അർജുൻ ടെണ്ടുൽക്കർക്ക് അരങ്ങേറ്റം?
ഐപിഎല്ലിലെ ആദ്യ വിജയം ലക്ഷ്യമിട്ട് ഇന്ന് ചെന്നൈ സൂപ്പർ കിങ്‌സിനെതിരെ മുംബൈ ഇന്ത്യൻസ് ഇറങ്ങുമ്പോൾ എല്ലാ കണ്ണുകളും അർജുൻ ടെൻഡുൽക്കറിലേക്ക്. കളിച്ച ആറ് മത്സരങ്ങളിലും പരാജയപ്പെട്ട മുംബൈ ഇന്ന് പ്ലേയിങ് ഇലവനിൽ മാറ്റങ്ങൾ വരുത്തിയേക്കും. അങ്ങനെയെങ്കിൽ അർജുൻ ടെൻഡുൽക്കർക്ക് അരങ്ങേറ്റത്തിന് വഴിയൊരുങ്ങുമോ എന്നതാണ് ആരാധകർ നോക്കിയിരിക്കുന്നത്.
You ain't missing the
കഴിഞ്ഞ ദിവസം അർജുന്റെ നെറ്റ്സിലെ ദൃശ്യങ്ങൾ മുംബൈ പങ്കുവെച്ചിരുന്നു. ഇതോടെയാണ് താരവും പ്ലേയിങ് ഇലവനിൽ ഉൾപ്പെട്ടേക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമായിരിക്കുന്നത്. ഓൾറൗണ്ടർ ഫാബിയൻ അലന് പകരം അർജുൻ ടീമിലെത്തിയേക്കും. ബൗളിങ് നിരയിൽ ബുമ്രയ്ക്ക് പിന്തുണ നൽകാൻ പാകത്തിൽ ഒരു ബൗളറെ കിട്ടാത്തതാണ് മുംബൈയെ വലയ്ക്കുന്നത്.