ക്രിക്കറ്റിൽ നെപ്പോട്ടിസമില്ല, അർജുന് ഒന്നും തളികയിൽ വെച്ച് നൽകിയിട്ടില്ല

അഭിറാം മനോഹർ| Last Modified ഞായര്‍, 28 ജൂണ്‍ 2020 (16:37 IST)
ഇന്ത്യൻ ക്രിക്കറ്റിൽ സ്വജനപക്ഷവാതമുണ്ടെന്ന ആരോപണങ്ങൾ തള്ളി മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര.ആഭ്യന്തര ക്രിക്കറ്റിൽ ഒരുപക്ഷേ കാര്യങ്ങൾ വ്യത്യസ്‌തമാവാമെങ്കിലും ഉയർന്ന തലത്തിൽ താരങ്ങൾക്ക് ഇത്തരത്തിൽ യാതൊരു പരിഗണനയും നൽകുന്നില്ലെന്നും ചോപ്ര പറഞ്ഞു.

സച്ചിന്റെ മകൻ അർജുന്റെ കാര്യമാണ് ഇതിനായി ചോപ്ര ഉദാഹരിച്ചത്. ഇന്ത്യൻ ക്രിക്കറ്റ് ടീമിലേക്ക് അർജുന് ഇപ്പോളും അവസരം നേടാനായിട്ടില്ല. ദേശീയ ടീമിന്റെ അണ്ടര്‍ 19 ടീമില്‍ പോലും അടുപ്പക്കാര്‍ക്ക് പരിഗണന നല്‍കി സെലക്ഷന്‍ നടക്കുന്നില്ലെന്നും മികച്ച പ്രകടനം മാത്രമാണ് മാനദണ്ഡമെന്നും ചോപ്ര പറഞ്ഞു.

ഇന്ത്യയുടെ ഇതിഹാസ താരം സുനില്‍ ഗാവസ്‌ക്കറുടെ മകന്‍ രോഹന്‍ ഗാവസ്‌ക്കറുടെ കാര്യവും ചോപ്ര പറഞ്ഞു. അന്താരാഷ്ട്രക്രിക്കറ്റിൽ ഇന്ത്യക്കായി കളിച്ചെങ്കിലും ദൈർഘ്യമേറിയ ഒരു കരിയർ രോഹനുണ്ടായില്ല. സ്വജനപക്ഷപാതം ഉണ്ടായിരുന്നെങ്കില്‍ ഗവാസ്‌കറുടെ പേരിൽ രോഹൻ ഇന്ത്യക്കായി ഏറെ മത്സരങ്ങൾ കളിച്ചേനെയെന്നും ആകാശ് ചോപ്ര പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :