1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Arjun Tendulkar BCCI

അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ ഇന്ത്യന്‍ ടീമിലേക്കും !

Arjun Tendulkar BCCI
അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ക്ക് ഇന്ത്യന്‍ ടീമിലേക്കുള്ള വഴി തുറക്കുന്നു. ബെംഗളൂരുവിലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ 20 ദിവസത്തെ ക്യംപില്‍ പങ്കെടുക്കാന്‍ അര്‍ജന്‍ ടെന്‍ഡുല്‍ക്കര്‍ക്ക് ബിസിസിഐ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചേതന്‍ സക്കരിയ, അഭിഷേക് ശര്‍മ തുടങ്ങിയ താരങ്ങള്‍ക്കും ക്യാംപിലേക്ക് ക്ഷണമുണ്ട്. 20 യുവതാരങ്ങള്‍ക്കാണ് അവസരം ലഭിച്ചിരിക്കുന്നത്. 
 
സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ മകനായ അര്‍ജുന്‍ കഴിഞ്ഞ വര്‍ഷം രഞ്ജി ട്രോഫിയില്‍ ഗോവയ്ക്ക് വേണ്ടി സെഞ്ചുറി നേടിയിരുന്നു. ഈ വര്‍ഷത്തെ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന് വേണ്ടി അര്‍ജുന്‍ അരങ്ങേറ്റം കുറിക്കുകയും ചെയ്തു. അടുത്ത ഘട്ടത്തിലേക്ക് വേണ്ടി യുവതാരങ്ങളെ സജ്ജമാക്കുകയാണ് ബെംഗളൂരു ക്രിക്കറ്റ് അക്കാദമിയിലെ 20 ദിവസത്തെ ക്യാംപ് കൊണ്ട് ഉദ്ദേശിക്കുന്നത്. 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
റിഷഭ് പന്ത് ഏകദിന ലോകകപ്പ് കളിക്കും; സഞ്ജുവിന് സാധ്യതയില്ല