സഞ്ജുവിനെ വിൽക്കാൻ സമ്മതം, പകരം കോഹ്ലിയേയും എബിയേയും തരൂ; രാജസ്ഥാന്റെ നിലപാടിൽ ഞെട്ടി ക്രിക്കറ്റ് ലോകം

നീലിമ ലക്ഷ്മി മോഹൻ| Last Modified ശനി, 16 നവം‌ബര്‍ 2019 (14:11 IST)
ഐപിഎൽ 13–ആം സീസണിലെ ലേലത്തിനു മുൻപുള്ള താരങ്ങളുടെ കൈമാറ്റത്തിന് തിരശ്ശീല വീണത് ഇന്നലെയാണ്. താരക്കൈമാറ്റത്തിൽ ആരാധകരെ അമ്പരപ്പിച്ചത് റോയൽ‌സാണ്. വർഷങ്ങളോളം രാജസ്ഥാന്റെ നെടും തൂണായ അജിങ്ക്യ രഹാനയെ പുറത്തുവിട്ട അവരുടെ തീരുമാനം പ്രേമികളെ അമ്പരപ്പിക്കുന്നതായിരുന്നു.

ഡൽഹി ക്യാപിറ്റൽസാണ് രഹാനെയെ സ്വന്തമാക്കിയത്. രഹാനെയ രാജസ്ഥാൻ ഡൽഹിക്ക് കൈമാറിയ വിവരം പുറത്തുവന്നതോടെ സോഷ്യൽ മീഡിയകളിൽ ഇത് വൻ ചർച്ചയ്ക്ക് ഇടയാക്കി. ആരാധകർ ഇരുചേരികളിലും നിന്ന് അവരുടെ സംശയങ്ങളുമുന്നയിച്ചു. രഹാനെയെ വിറ്റ് ആരാധകരെ ഞെട്ടിച്ച രാജസ്ഥാൻ റോയൽസിനോട് ട്വിറ്ററിലൂടെ ഒരു ആരാധകൻ ചോദിച്ച സംശയം വൈറലായിരിക്കുകയാണ്.

രാജസ്ഥാൻ റോയൽസിനെ ടാഗ് ചെയ്ത് ‘സഞ്ജു സാംസണിനെ റോയല് ചാലഞ്ചേഴ്സ് ബാംഗ്ലൂരിന് വിൽക്കാൻ താൽപര്യമുണ്ടോ?’ എന്നായിരുന്നു ആരാധകന്റെ ചോദ്യം. വെടിക്കെട്ട് ബാറ്റ്സ്മാൻ ആയ രഹാനെയെ യാതോരു ദാക്ഷിണ്യവുമില്ലാതെ വിട്ടുകളഞ്ഞപ്പോൾ ടീമിലെ തന്നെ മറ്റൊരു പ്രമുഖ താരമായ സഞ്ജുവിനെ വിൽക്കാൻ തയ്യാറാണോയെന്ന് ആരാധകൻ ചോദിച്ചത്.

ഇതിനു മറുപടിയായി അതേ എന്നായിരുന്നു രാജസ്ഥാൻ കുറിച്ചത്. ഒപ്പം റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനെ ടാഗ് ചെയ്ത് പകര, വിരാടിനെയും എബിയെയും (എ.ബി. ഡിവില്ലിയേഴ്സ്) വിൽക്കാൻ സമ്മതമാണോ?’ എന്നും രാജസ്ഥാൻ ചോദിച്ചു.

എന്നാൽ, തൊട്ടുപിന്നാലെ മറുപടിയുമായി റോയൽ ചാലഞ്ചേഴ്സ് രംഗത്തെത്തി. ‘മിസ്റ്റർ നാഗിനെ നിങ്ങൾക്കു തരാം’ എന്നു കുറിച്ചെങ്കിലും പിന്നാലെ മറ്റൊരു കാര്യവും എടുത്ത് പറയുന്നുണ്ട്. ‘നിങ്ങൾക്ക് തന്നാലും പതുക്കെ അദ്ദേഹം ഇവിടേക്ക് തന്നെ തിരിച്ചെത്തുമെന്ന് ഞങ്ങൾക്കറിയാം’- എന്നും കുറിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :