1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Archer warns india before first test match

ഇംഗ്ലണ്ടിനെ കറക്കി വീഴ്‌ത്താൻ ഇന്ത്യക്കാവില്ല, ആദ്യ ടെസ്റ്റിന് മുൻപ് മുന്നറിയിപ്പുമായി ആർച്ചർ

ആർച്ചർ
ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റിന് മുൻപ് ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി ഉംഗ്ലണ്ട് പേസർ ജോഫ്ര ആർച്ചർ. ഇംഗ്ലണ്ടിനെ സ്പിന്നർമാരെ ഉപയോഗിച്ച് കറക്കി‌വീഴ്‌ത്താമെന്നത് ഇന്ത്യയുടെ അതിമോഹമാണെന്നും ഇംഗ്ലണ്ട് നിരയിലും മികച്ച സ്പിന്നർമാരുണ്ടെന്നും ആർച്ചർ പറഞ്ഞു.
 
2016-17ൽ നടന്ന പരമ്പരയിൽ ഇംഗ്ലണ്ടിനെ ഇന്ത്യ 4-0ന് തകർത്തിരുന്നു. അശ്വിൻ-ജഡേജ സഖ്യത്തിന് മുന്നിൽ പിടിച്ച് നിൽക്കാനാവാതെയാണ് അന്ന് ഇംഗ്ലണ്ട് അടിയറവ് പറഞ്ഞത്. അതേസമയം ഇംഗ്ലണ്ട് സ്പിന്നർമാർക്ക് ഇത്തരം പ്രകടനം കാഴ്‌ച്ചവെക്കാനുമായില്ല. അതേസമയം ഓസീസിനെതിരായ ഇന്ത്യയുടെ പ്രകടനത്തെ പുകഴ്‌ത്താൻ ആർച്ചർ മറന്നില്ല, ഇന്ത്യൻ ടീമിലെ എല്ലാ താരങ്ങളും പരമ്പരയിൽ തങ്ങളുടേതായ സംഭാവന നൽകി. അതാണ് ഇന്ത്യൻ വിജയത്തിൽ തന്നെ ഏറ്റവും അധികം ആകർഷിച്ചതെന്നും ആർച്ചർ പറഞ്ഞു.
 
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
ഇന്ത്യയ്ക്കെതിരെ ആ ഷോട്ട് കളിക്കുമ്പോൾ സൂക്ഷിക്കണം, ബുമ്ര നയിക്കുന്ന പേസ് നിരയെ വില കുറച്ച് കാണരുത്: ഇംഗ്ലണ്ടിന് മുന്നറിയിപ്പ്