1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. anil kunbye

‘കരുൺ നായർക്ക് അവസരം ലഭിക്കാത്തതിൽ വിഷമം ഉണ്ട് ’: അനിൽ കുംബ്ലെ

ടെസ്റ്റിൽ നിന്ന് അജിങ്ക്യ രഹാനെയെ മാറ്റി നിർത്തില്ലാ: ഇന്ത്യൻ ടീം കോച്ച് അനിൽ കുംബ്ലെ

bangalore
ഓസ്ട്രേലിയയ്ക്കെതിരെ നാളെ കളിക്കുന്ന  രണ്ടാംടെസ്റ്റിൽ നിന്നും അജിങ്ക്യ രഹാനെയെ മാറ്റി കരുണ്‍നായരെ  ഉൾപ്പെടുത്തില്ലെന്ന് ഇന്ത്യൻ ടീം കോച്ച് അനിൽ കുംബ്ലെ. രഹാനെയുടെ രണ്ടു വർഷം നീണ്ട സ്ഥിരതയുള്ള പ്രകടനത്തിന്റെ ബലം കരുൺ നായരുടെ ഒരു ട്രിപ്പിൾ സെഞ്ചുറിയുടെ തിളക്കത്തിന് വരില്ലെന്നായിരുന്നു കുംബ്ലെയുടെ അഭിപ്രായം. ടെസ്റ്റിൽ കരുൺ നായർക്ക് അവസരം ലഭിക്കാത്തതിൽ വിഷമമുണ്ടെന്ന് കുംബ്ലെ പറഞ്ഞു.
 
ആദ്യ ടെസ്റ്റിൽ ഇന്ത്യ 333 റൺസിനാണ് തോറ്റത് അതില്‍ രഹാനെയുടെ സ്കോറുകൾ 13, 18 ആണ്. അഞ്ചു മൽസരങ്ങളിൽ  204 റണ്‍സാണ് മാത്രമാണ് രഹാനെയ്ക്ക് സ്വന്തമായത്. ‘ മാറ്റുന്ന കാര്യങ്ങൾ ചർച്ചയ്ക്കു പോലും വന്നിട്ടില്ല എന്നാണ് കുംബ്ലെയുടെ അഭിപ്രായം.
 
About Writer
Aiswarya
അടുത്ത ലേഖനം
കളിക്കിടെ ഇടിയേറ്റ് ടോറസിന്റെ തലച്ചോറിന് ക്ഷതം; ജീവന്‍ തിരികെ ലഭിച്ചത് സഹതാരങ്ങളുടെ ഇടപെടല്‍ മൂലം - ഭയാനകമായ വീഡിയോ കാണാം