കുംബ്ലെയുടെ നേട്ടം തടയാന്‍ വഖാര്‍ ശ്രമിച്ചോ ?; പാക് ക്രിക്കറ്റിലെ രഹസ്യങ്ങള്‍ മറനീക്കി പുറത്തേക്ക് - വെടിപൊട്ടിച്ച് അക്രം

കുംബ്ലെയുടെ പെര്‍ഫക്‍ട് 10 തടയാന്‍ വഖാര്‍ കള്ളക്കളിക്ക് ശ്രമിച്ചെന്ന് അക്രം

Wasim Akram , Kumble's 'perfect 10' , Waqar Younis , Anil Kumble , india pakistan cricket , അനില്‍ കുംബ്ലെ , വസീം അക്രം , വഖാര്‍ യൂനിസ്‌ , വിക്കറ്റ്‌  , കുംബ്ലെ , പെര്‍‌ഫക്‍ട് 10 , പാകിസ്ഥാന്‍ ഇന്ത്യ ടെസ്‌റ്റ്
ലാഹോര്‍| jibin| Last Modified ശനി, 11 ഫെബ്രുവരി 2017 (15:52 IST)
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനും മുന്‍ ടെസ്‌റ്റ് നായകനുമായ അനില്‍ കുംബ്ലെയ്‌ക്ക് പത്ത് വിക്കറ്റ് ലഭിക്കാതിരിക്കാന്‍ വഖാര്‍ യൂനിസ്‌ ശ്രമിച്ചുവെന്ന് വസീം അക്രം.

1999ലെ ന്യൂഡല്‍ഹി ടെസ്‌റ്റില്‍ ക്രിക്കറ്റിലെ അത്യപൂര്‍വ നേട്ടമായ പത്ത്‌ വിക്കറ്റ്‌ നേട്ടം കുംബ്ലെയ്‌ക്ക് നല്‍കാതിരിക്കാന്‍ അവസാന ബാറ്റ്‌സ്‌മാന്‍ വഖാര്‍ യൂനിസിന് താല്‍പ്പര്യമുണ്ടായിരുന്നു. ഇന്ത്യന്‍ സ്‌പിന്നര്‍ക്ക് സ്വപ്‌ന നേട്ടം ലഭിക്കാതിരിക്കാന്‍ റണ്ണൗട്ടായോലോ എന്ന്‌ വഖാര്‍ ചോദിച്ചു. കുംബ്ലെയ്‌ക്ക് വിധിച്ചിട്ടുണ്ടെങ്കില്‍ പത്ത്‌ വിക്കറ്റ്‌ നേട്ടം തടയാനാവില്ലെന്നും തന്റെ വിക്കറ്റ്‌ നല്‍കില്ലെന്നും താന്‍ വ്യക്തമാക്കിയെന്നുമാണ് അക്രം പറഞ്ഞത്.

അക്രത്തിന് പ്രസ്‌താവനയ്‌ക്ക് ചുട്ട മറുപടിയുമായി വഖാര്‍ രംഗത്തെത്തി. അക്രം പറയുന്നതു പോലെയുള്ള സംഭവം ഒരിക്കലുമുണ്ടായിട്ടില്ല. പ്രായം കൂടിയപ്പോള്‍ അക്രത്തിനുണ്ടായ തോന്നലാകാം ഈ വാക്കുകളെന്നും ട്വിറ്ററിലൂടെ വഖാര്‍ മറുപടി നല്‍കി. എന്നാല്‍, സത്യം സമ്മതിക്കണമെന്നായിരുന്നു അക്രത്തിന്റെ മറുപടി.

അക്രത്തെ പുറത്താക്കി തന്നെ കുംബ്ലെ റെക്കോഡ്‌ സ്വന്തമാക്കിയത്.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :