അഭിറാം മനോഹർ|
Last Modified വ്യാഴം, 4 മാര്‍ച്ച് 2021 (18:37 IST)
ഇന്ത്യ-ഇംഗ്ലണ്ട് നാലാം ക്രിക്കറ്റ് ടെസ്റ്റിലെ ഒന്നാമിന്നിങ്സിൽ ഇന്ത്യൻ ഓപ്പണർ ശുഭ്‌മാൻ ഗില്ലിനെ പൂജ്യനാക്കി പുറത്താക്കിയതോടെ ലോക റെക്കോർഡിനൊപ്പമെത്തി ഇംഗ്ലണ്ടിന്റെ ഇതിഹാസ പേസർ ജെയിംസ് ആൻഡേഴ്‌സൺ.
ഇന്ത്യന്‍ ഇന്നിങ്‌സിലെ മൂന്നാമത്തെ ബോളിലായിരുന്നു ആൻഡേഴ്‌സൺ ഗില്ലിനെ പൂജ്യനാക്കി മടക്കിയത്. ഇതോടെ ടെസ്റ്റില്‍ കൂടുതല്‍ പേരെ പൂജ്യത്തിന് ഔട്ടാക്കിയ ബൗളറെന്ന മുന്‍ ഓസ്‌ട്രേലിയന്‍ ഇതിഹാസം ഗ്ലെന്‍ മഗ്രാത്തിന്റെ ലോക റെക്കോര്‍ഡിനൊപ്പം എത്താൻ ആൻഡേഴ്‌സണിനായി. ഇരുവരും 104 തവണയാണ് ബാറ്റ്സ്മാന്മാരെ പൂജ്യനാക്കി മടക്കിയിട്ടുള്ളത്.
മഗ്രാത്ത് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നു വിരമിച്ചതിനാല്‍ തന്നെ ലോക റെക്കോര്‍ഡ് തന്റെ പേരില്‍ മാത്രമാക്കാന്‍ ആന്‍ഡേഴ്‌സനു കഴിഞ്ഞേക്കും.
ടെസ്റ്റില്‍ കൂടുതല്‍ പേരെ പുജ്യത്തിന് ഔട്ടാക്കിയ എലൈറ്റ് ബൗളര്‍മാരുടെ നിരയില്‍ ഓസ്‌ട്രേലിയയുടെ മുന്‍ സ്പിന്‍ രാജാവായ ഷെയ്ന്‍ വോണും ശ്രീലങ്കയുടെ മുന്‍ സ്പിന്‍ മാന്ത്രികനായ മുത്തയ്യ മുരളീധരനുമാണ് മൂന്നും നാലും സ്ഥാനങ്ങളിലുള്ളത്. ഇരുവരും 102 പേരെയാണ് പൂജ്യത്തിന് പുറത്താക്കിയിട്ടുള്ളത്.