ഇനിയും ആവര്‍ത്തിച്ചാല്‍ ഡിവില്ലിയേഴ്‌സ് കരയ്ക്കിരിക്കും

 ഇന്ത്യ ദക്ഷിണാഫ്രിക്ക പോരാട്ടം , എബി ഡിവില്ലിയേഴ്‌സ്
മെല്‍ബണ്‍| jibin| Last Modified തിങ്കള്‍, 23 ഫെബ്രുവരി 2015 (17:21 IST)
ഇന്ത്യക്കെതിരെ തകര്‍ന്നടിഞ്ഞ ദക്ഷിണാഫ്രിക്കന്‍ ടീമിന് വീണ്ടും തിരിച്ചടി. ഇന്ത്യക്കെതിരായ മത്സരത്തില്‍ കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ ദക്ഷിണാഫ്രിക്കന്‍ നായകന്‍ എബി ഡിവില്ലിയേഴ്‌സിന് പിഴയൊടുക്കേണ്ടി വന്നു. ടീം അംഗങ്ങള്‍ക്ക് 10 ശതമാനവും, നായകന് മാച്ച് ഫീയുടെ 20 ശതമാനവും പിഴ ചുമത്താനാണ് മാച്ച് റഫറി ജെഫ് ക്രോ ഉത്തരവിട്ടത്.

ലോകകപ്പില്‍ ഇനിയുള്ള കളികളില്‍ കുറഞ്ഞ ഓവര്‍ നിരക്ക് തുടര്‍ന്നാല്‍ ഡിവില്ലിയേഴ്‌സിനെ ഒരു മത്സരത്തില്‍ നിന്ന് വിലക്കാനുള്ള സാധ്യതയും വളരെ കൂടുതലാണ്. ഞായറാഴ്ച മെല്‍ബണില്‍ നടന്ന മത്സരത്തില്‍ നിശ്ചിത സമയത്ത് ദക്ഷിണാഫ്രിക്ക ഒരു ഓവര്‍ കുറച്ചാണ് ദക്ഷിണാഫ്രിക്ക എറിഞ്ഞത്. മത്സരത്തില്‍ ഇന്ത്യ
130 റണ്‍സിനാണ് ജയിച്ചത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :