കോലിയോട് ഒരു മയത്തിലൊക്കെ ഏറ്റുമുട്ടണം, അല്ലെങ്കിൽ അയാൾ ഒരു ദയയും കാണിക്കില്ല, ഓസീസിന് മുന്നറിയിപ്പുമായി ആരോൺ ഫിഞ്ച്

അഭിറാം മനോഹർ| Last Modified തിങ്കള്‍, 14 ഡിസം‌ബര്‍ 2020 (15:34 IST)
ഇന്ത്യ- ഓസീസ് ടെസ്റ്റ് പരമ്പരയ്ക്ക് ഒരുങ്ങുന്ന ഓസീസ് ടീമിന് മുന്നറിയിപ്പുമായി ഓസ്ട്രേലിയയുടെ പരിമിത ഓവർ ക്രിക്കറ്റിലെ നായകനായ ആരോൺ ഫിഞ്ച്. ഇന്ത്യൻ നായകൻ വിരാട് കോലിയെ നേരിടുമ്പോൾ ഓസീസ് താരങ്ങൾ മിതത്വം പാലിക്കണമെന്നാണ് ഫിഞ്ചിന്റെ ഉപദേശം.

കോലിയോട് കളിക്കുമ്പോൾ കൃത്യമായ ഒരു ബാലൻസ് കാത്തുസൂക്ഷിക്കണം. കൂടുതൽ പ്രകോപനം സൃഷ്ടിച്ചാൽ കോലി എതിരാളികളോട് ഒരു ദയയും കാണിക്കില്ലെന്നും ഫിഞ്ച് മുന്നറിയിപ്പ് നൽകുന്നു. അതേസമയം കോലി പഴയതിനേക്കാൾ ശാന്തനാകാൻ ഇപ്പോൾ ശീലിച്ചിട്ടുണ്ടെന്നും ഫിഞ്ച് വിലയിരുത്തുന്നു. കോലിയുടെ നായകത്വത്തിന് കീഴിൽ റോയൽ ചലഞ്ചേഴ്‌സ് ടീമിൽ കളിച്ചിട്ടുള്ള താരം കൂടിയാണ് ഫിഞ്ച്.

ഡിസംബർ 17ന് അഡലെയ്‌ഡിലാണ് ഇന്ത്യയും ഓസീസും തമ്മിലുള്ള ആദ്യ ടെസ്റ്റ് മത്സരം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :