1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Sunil gavaskar about kohli's replacement in tests

കോലി മടങ്ങിയാൽ നാലാം നമ്പരിൽ കളിക്കേണ്ടത് ആ താരം: സുനിൽ ഗവാസ്‌കർ

ഗവാസ്‌ക്കർ
തന്റെ ആദ്യ കുഞ്ഞിന്റെ ജനനത്തോടനുബന്ധിച്ച് നാട്ടിലേക്ക് മടങ്ങുന്നതിനാൽ ഇന്ത്യൻ നായകൻ വിരാട് കോലി ഓസ്ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റിൽ മാത്രമെ കളിക്കുകയുള്ളു എന്ന കാര്യം ആദ്യം തന്നെ വ്യക്തമാക്കിയിരുന്ന്നു. ആദ്യ ടെസ്റ്റിന് ശേഷം കോലി ഇന്ത്യയിലേക്ക് മടങ്ങുന്നത് സീരീസിലെ ഇന്ത്യൻ സാധ്യതകളെ തന്നെ മോശമായി ബാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇപ്പോളിതാ ആദ്യ ടെസ്റ്റിന് ശേഷം കോലിയുടെ അഭാവത്തിൽ ടീമിന്റെ നാലാം നമ്പറിൽ ആരാണ് ബാറ്റ് ചെയ്യേണ്ടതെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഇന്ത്യൻ ഇതിഹാസതാരമായ സുനിൽ ഗവാസ്‌കർ.
 
കോലിയുടെ അഭാവത്തിൽ ആദ്യ ടെസ്റ്റിന് ശേഷം ഇന്ത്യൻ ടെസ്റ്റ് ടീം നായകനാകുന്ന അജിങ്ക്യ രഹാനെ തന്നെ നാലാമനായി ഇറങ്ങണമെന്നാണ് സുനിൽ ഗവാസ്‌ക്കർ പറയുന്നത്. അങ്ങനെയെങ്കിൽ യുവതാരമായ ശുഭ്‌മാൻ ഗില്ലിനെയോ കെഎൽ രാഹുലിനെയോ അഞ്ചാം നമ്പറി‌ൽ കളിപ്പിക്കാൻ സാധിക്കുമെന്നും ഗവാസ്‌ക്കർ ചൂണ്ടിക്കാട്ടി.
 
അടുത്ത ലേഖനം
ആ ശൂന്യത ഓസ്ട്രേലിയ പരിഹരിച്ചു, ടെസ്റ്റിൽ ഇവർ ഇന്ത്യയ്ക്ക് വെല്ലുവിളി തന്നെ: സച്ചിൻ