വമ്പന്‍ വിജയത്തോടെ പോയന്റ് പട്ടികയില്‍ കുതിച്ച് ഇന്ത്യ, എന്നാലും ആദ്യ സ്ഥാനമില്ല

അഭിറാം മനോഹർ| Last Modified വ്യാഴം, 12 ഒക്‌ടോബര്‍ 2023 (15:09 IST)
2023ലെ ഏകദിന ലോകകപ്പില്‍ അവസാന നാല് സ്ഥാനങ്ങളിലെത്താന്‍ വെറും വിജയങ്ങള്‍ മാത്രം പോരെന്ന തിരിച്ചറിവിലാണ് അഫ്ഗാനെതിരെ അക്രമണോത്സുകമായ രീതിയില്‍ കളിച്ചത്. വിജയം മാത്രം പോര അത് എത്രയും വേഗത്തിലാക്കുന്നുവോ അത്രയും സെമി സാധ്യത വര്‍ധിക്കും എന്നതിനാല്‍ തന്നെ അഫ്ഗാന്‍ ബൗളിങ്ങ് നിരയെ തകര്‍ത്തെറിയുന്ന പ്രകടനമായിരുന്നു ഇന്ത്യന്‍ ബാറ്റിംഗ് നിര കാഴ്ചവെച്ചത്. മത്സരത്തില്‍ വിജയത്തോടെ പോയന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്ത് നിന്നും രണ്ടാമത് എത്തിയിരിക്കുകയാണ് ഇന്ത്യ.

കളിച്ച 2 മത്സരങ്ങളിലും വിജയിച്ച് നാലുപോയന്റുകളുമായി ന്യൂസിലന്‍ഡാണ് പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. +1.958 എന്ന റണ്‍റേറ്റാണ് കിവികള്‍ക്കുള്ളത്. രണ്ട് കളികളില്‍ നാല് പോയന്റുകളുള്ള ഇന്ത്യയ്ക്ക് +1.500 റണ്‍റേറ്റാണുള്ളത്. കളിച്ച 2 മത്സരങ്ങളും വിജയിച്ച് +0.927 റണ്‍റേറ്റോടെ പാകിസ്ഥാനാണ് മൂന്നാം സ്ഥാനത്തുള്ളത്. ഒരു മത്സരം മാത്രം കളിക്കുകയും അതില്‍ വമ്പന്‍ വിജയം സ്വന്തമാക്കുകയും ചെയ്ത ദക്ഷിനാഫ്രിക്ക +2.040 എന്ന റണ്‍റേറ്റില്‍ പോയന്റ് പട്ടികയില്‍ നാലാം സ്ഥാനത്താണ്. ഇന്ന് നടക്കുന്ന മത്സരത്തില്‍ ഓസ്‌ട്രേലിയയെ പരാജയപ്പെടുത്താനായാല്‍ പോയന്റ് പട്ടികയില്‍ ഒന്നാമതെത്താന്‍ ദക്ഷിണാഫ്രിക്കയ്ക്ക് അവസരമുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :