ഓസ്‌ട്രേലിയയുടെ അടവുകള്‍ ഇന്ത്യക്കെതിരെ നടക്കില്ലെന്ന് മിസ്‌ബാ

 ലോകകപ്പ് ക്രിക്കറ്റ് , ഓസ്‌ട്രേലിയ , മിസ്‌ബാ ഉള്‍ ഹഖ്
മെല്‍ബണ്‍| jibin| Last Modified ശനി, 21 മാര്‍ച്ച് 2015 (15:36 IST)
മികച്ച സ്‌പിന്നര്‍മാരില്ലാത്തതിനാല്‍ സെമിയില്‍ ഇന്ത്യയെ നേരിടുക എന്നത് ഓസ്‌ട്രേലിയക്ക് വിനായകുമെന്ന് പാകിസ്ഥാന്‍ നായകന്‍ മിസ്‌ബാ ഉള്‍ ഹഖ്. സെമിഫൈനല്‍ നടക്കുന്ന സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ സ്പിന്നര്‍ ഇല്ലാതെ ഇറങ്ങുന്നത് ആത്മഹത്യാപരമാണ്. സ്പിന്നറായിരിക്കും സെമിയിലെ ഫലത്തെ സ്വാധീനിക്കാന്‍ പോകുന്നതെന്നും മിസ്‌ബാ പറഞ്ഞു.

സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ സ്പിന്നര്‍മാര്‍ മികച്ച പ്രകടനം നടത്തുന്ന കാഴ്‌ച നാം കണ്ടതാണ്. ഇമ്രാന്‍ താഹിറും ജെപി ഡുമിനിയും മികച്ച പ്രകടനമാണ് അവിടെ കാഴ്‌ചവെച്ചത്. ഇരു ടീമുകളും ഒന്നിനൊന്ന് മെച്ചമാണ്, അതിനാല്‍ പോരാട്ടം കടുത്തതാകും മുന്‍ വിധികള്‍ നടത്താന്‍ കഴിയിലില്ലെന്നും മിസ്‌ബാ പറഞ്ഞു. പാകിസ്ഥാനെ തകര്‍ത്താണ് ഓസ്‌ട്രേലിയ സെമിയിലെത്തിയത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :