ജയ്പൂര്‍|
vishnu|
Last Updated:
വ്യാഴം, 19 മാര്‍ച്ച് 2015 (13:58 IST)
ഭീകരവാദി ഗ്രൂപ്പുകളെ പിന്തുണയ്ക്കുന്നത് പാക്കിസ്ഥാന്‍ അവസാനിപ്പിക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്. രാജ്യാന്തര ഭീകരവാദ വിരുദ്ധ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ കുറേക്കാലങ്ങളായി ഇന്ത്യന്‍ അതിര്‍ത്തി ഭീകരക്രമണത്തിന് ഇരയാകുന്നുണ്ട്. ഭീകരരെ അണിനിരത്തി ഇന്ത്യയ്ക്കെതിരെ പരോക്ഷയുദ്ധം നടത്തുന്ന നടപടി പാക്കിസ്ഥാന്‍ അവസാനിപ്പിക്കണം. നല്ല ഭീകരവാദികളെന്നോ ചീത്ത ഭീകരവാദികളെന്നോ ഒന്നില്ല. ഇതു മനസിലാക്കുന്നതിന് പാക്കിസ്ഥാനു കഴിയാറില്ലെന്നും രാജ്നാഥ് പറഞ്ഞു.
ലോകമെങ്ങും ഭീഷണിയായി മാറിയിട്ടുള്ള ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ക്ക് ഇന്ത്യന്‍ യുവത്വത്തില്‍ സ്വാധീനം ചെലുത്തുന്നതിന് ഇതുവരെ സാധിച്ചിട്ടില്ല. വിരലില്‍ എണ്ണാവുന്നവര്‍ മാത്രമാണ് ഇന്ത്യയില്‍ നിന്ന് ഇതുവരെ ഐഎസില്‍ ചേര്‍ന്നിട്ടുള്ളത്. വീട്ടുകാരുടെ ശ്രമഫലമായി അവര്‍ തിരിച്ചുവരുന്നുണ്ട്. ഇന്ത്യന്‍ ദേശീയതയുമായി അവര്‍ അത്രത്തോളം അടുത്തു നില്‍ക്കുന്നതിനാലാണിതെന്നും രാജ്നാഥ് കൂട്ടിച്ചേര്‍ത്തു.