ഹൊബാര്‍ട്ട്|
jibin|
Last Modified ശനി, 7 മാര്‍ച്ച് 2015 (14:40 IST)
ലോകകപ്പ് ക്രിക്കറ്റ് പൂള്‍ ബി മല്‍സരത്തില്‍ അയര്‍ലന്‍ഡിനെതിരെ സിംബാബ്‌വെയ്ക്ക് 332 റണ്‍സ് വിജയലക്ഷ്യം. മറുപടി ബാറ്റിംഗിന് ഇറങ്ങിയ സിംബാബെ 15 ഓവറില്‍ 3 വിക്കറ്റ് നഷ്‌ടത്തില്‍ 68 റണ്‍സെന്ന നിലയിലാണ്. ബ്രെണ്ടന്‍ ടെയ്‌ലര്‍ (22*) സോളമന്‍ മിറെ (8*) എന്നിവരാണ് ക്രീസില്‍.
അയര്‍ലന്‍ഡിന്റെ കൂറ്റന്‍ സ്‌കേര്‍ പിന്തുടര്‍ന്നിറങ്ങിയ സിംബാബ്‌വെയ്ക്ക് തുടക്കത്തില്‍ തന്നെ തിരിച്ചടി ലഭിക്കുകയായിരുന്നു. എട്ടാം ഓവറില്‍ സിക്കന്ദര്‍ റാസ (12) പുറത്താകുകയായിരുന്നു. അടുത്ത ഓവറില്‍ തന്നെ ചാമു ചിബാബെ (12) കൂടാരം കയറുകയായിരുന്നു. പതിനൊന്നാം ഓവറില്‍ ഹാമില്‍ട്ടണ്‍ മസാകഡ്‌സ (5) പുറാത്താകുകയായിരുന്നു.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ അയര്‍ലന്‍ഡ് സെഞ്ചുറി നേടിയ എഡ് ജോയ്സിന്റെയും(112), സെഞ്ചുറിക്ക് മൂന്നു റണ്‍സ് അകലെ മടങ്ങിയ ബാല്‍ബിര്‍ണിയുടെയും(79 പന്തില്‍ 97) മികവില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 331 റണ്‍സ് നേടി.
എഡ് ജോയ്സ് പുറത്തായതിന് ശേഷമെത്തിയ കെവിന്‍ ഒബ്രീന്‍(22 പന്തില്‍ 24), ഗാരി വില്‍സണ്‍(13 പന്തില്‍ 25), മൂണി(4 പന്തില്‍ 10), നീല്‍ ഒബ്രീന്‍(നാലു പന്തില്‍ 2) എന്നിവര്‍ റണ്‍നിരക്കുയര്‍ത്താനുള്ള ശ്രമത്തില്‍ പെട്ടെന്ന് മടങ്ങിയെങ്കിലും അപ്പോഴേക്കും ഈ ലോകകപ്പില്‍ തങ്ങളുടെ ഏറ്റവുമുയര്‍ന്ന സ്കോറിലോക്ക് അയര്‍ലന്‍ഡ് എത്തിയിരുന്നു. ഈ ലോകകപ്പിലെ അയര്‍ലന്‍ഡിന്റെ ഏറ്റവുമുയര്‍ന്ന സ്കോറാണിത്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.