വീണ്ടും അട്ടിമറിയിലേക്ക്: വിന്‍ഡീസിനെതിരെ അയര്‍ലന്‍ഡ് ജയത്തിലേക്ക്

 ലോകകപ്പ് ക്രിക്കറ്റ് , വെസ്‌റ്റ് ഇന്‍ഡീസ് അയര്‍ലന്‍ഡ് മത്സരം , ക്രിക്കറ്റ്
നെല്‍സന്‍| jibin| Last Modified തിങ്കള്‍, 16 ഫെബ്രുവരി 2015 (10:11 IST)
ലോകകപ്പ് ക്രിക്കറ്റിലെ പൂള്‍ ബി മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസുയര്‍ത്തിയ 305 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന അയര്‍ലന്‍ഡ് വിജയത്തിലേക്ക്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ അയര്‍ലന്‍ഡ് 35 ഓവറില്‍ 2 വിക്കറ്റ് നഷ്‌ടത്തില്‍ 233 റണ്‍സെടുത്തു. എഡ് ജോയ്‌സ് (76*) നിയാല്‍ ഒബ്രയാന്‍ (30*) എന്നിവരാണ് ക്രീസില്‍.

ക്രിക്കറ്റിനെ കുഞ്ഞന്മാര്‍ക്കെതിരെ വെസ്റ്റ് ഇന്‍ഡീസ് ഉയര്‍ത്തിയ വമ്പന്‍ ടോട്ടല്‍ പിന്തുടര്‍ന്ന അയലന്‍ഡ് ഓപ്പണര്‍മാരായ വില്ല്യം പോട്ടര്‍ഫീല്‍ഡ് (23) പോള്‍ സ്‌റ്റിര്‍ലിംഗ് (38) എന്നിവര്‍ മികച്ച തുടക്കമാണ് നല്‍കിയത്. ഇരുവരും ചേര്‍ന്ന് 71 റണ്‍സിന്റെ കൂട്ടുക്കെട്ട് പടുത്തുയര്‍ത്തി. ക്രിസ് ഗെയിലിന്റെ പന്തില്‍ ദിനേഷ് രാംദിന്‍ പിടിച്ചാണ് പോട്ടര്‍ഫീല്‍ഡ് പുറത്തായത്. തുടര്‍ന്നെത്തിയ എഡ് ജോയ്‌സ് ക്രീസില്‍ നിലയുറപ്പിക്കുകയായിരുന്നു. എന്നാല്‍ സെഞ്ചുറിയിലേക്ക് നീങ്ങുകയായിരുന്ന സ്‌റ്റിര്‍ലിംഗ് (92‌) സാമുവത്സിന്റെ പന്തില്‍ രാംദിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങിയെങ്കിലും സ്കോര്‍ 177ല്‍ എത്തിയിരുന്നു. എഡ് ജോയ്‌സ് സ്‌റ്റിര്‍ലിംഗ് സഖ്യം 106 റണ്‍സിന്റെ കൂട്ടുക്കെട്ടാണ് പടുത്തുയര്‍ത്തിയത്. സ്‌റ്റിര്‍ലിംഗിന് ശേഷം ക്രീസിലെത്തിയ നിയാല്‍ ഒബ്രയാന്‍ ജോയ്‌സിന് തുറന്ന പിന്തുണ നല്‍കുകയായിരുന്നു.

നേരത്തെ, വിന്‍ഡീസ് മുന്‍നിര ചീട്ടുകൊട്ടാരം പോലെ തകര്‍ന്നെങ്കിലും മധ്യനിര ബാറ്റ്സ്മാന്‍ ലെണ്ടല്‍ സിമ്മണ്‍സ് പൊരുതി നേടിയ സെഞ്ചുറിയുടെ(102) കരുത്തില്‍ വിന്‍ഡീസ് നിശ്ചിത 50 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 304 റണ്‍സെടുക്കുകയായിരുന്നു. 84 പന്തുകളില്‍ 9 ബൌണ്ടറികളും അഞ്ചു സിക്സും ഉള്‍പ്പെട്ടതായിരുന്നു സിമ്മണ്‍സിന്റെ ഇന്നിങ്സ്. മുന്‍ നായകന്‍ ഡാരന്‍ സമ്മി അര്‍ധസെഞ്ചുറി(89) നേടി.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :