ഞാനും അക്തറും കളിച്ചില്ല, സെവാഗിന് ട്രിപ്പിൾ സെഞ്ചുറി തളികയിൽ വെച്ച് കൊടുക്കുകയായിരുന്നു: സഖ്‌ലെയ്‌ൻ

അഭിറാം മനോഹർ| Last Modified ശനി, 11 ജൂലൈ 2020 (19:34 IST)
മു‌ൾട്ടാൻ ടെസ്റ്റിൽ വിരേന്ദർ സെവാഗിന് ട്രിപ്പിൾ സെഞ്ചുറി പാകിസ്ഥാൻ തളികയിൽ വെച്ച് നൽകുകയായിരുനുവെന്ന് പാക് മുൻ താരം സഖ്‌ലെയ്‌ൻ മുഷ്‌താഖ്. സെവാഗിന്റെ ട്രിപ്പിളിനേക്കാൾ മൂല്യം പാകിസ്ഥാനെതിരെ ചെന്നൈയിൽ നെടിയ സെഞ്ചുറിക്കുണ്ടെന്നും സഖ്‌ലെയ്‌ൻ പറഞ്ഞു.

സെവാഗ് ഒരു മോശം താരമാണെന്ന് എനിക്ക് അഭിപ്രായമില്ല. അന്ന് സെവാഗിന് സാഹചര്യമെല്ലാം അനുകൂലമായിരുന്നു. അന്ന് പാകിസ്ഥാൻ ടീമിൽ ആഭ്യന്തരപ്രശ്‌നങ്ങളുണ്ടായിരുന്നു. അവിചാരിതമായാണ് അന്ന് ഇൻസമാം നാങ്കനായത്. പാക് ടീമിന് തയ്യാറെടുപ്പിന് പോലും സമയം ലഭിച്ചില്ല.പരിക്ക് കാരണം ഷുഹൈബ് അക്തര്‍ ടെസ്റ്റില്‍ കളിച്ചിരുന്നില്ല. എനിക്കും കളിക്കാന്‍ സാധിച്ചില്ല.മുൾട്ടാനിലെ ഫ്ലാറ്റ് വിക്കറ്റിൽ ബൗളർമാർ നന്നായി ബുദ്ധിമുട്ടി. സെവാഗിന് ട്രിപ്പിൾ തളികയിൽ വെച്ച് കൊടുക്കുന്നത് പോലെയായിരുന്നു മത്സരം. സഖ്‌ലെയ്‌ൻ പറഞ്ഞു.

സെവാഗ് അപകടകാരിയാ ബാറ്റ്സ്മാനാണെന്നതിൽ തർക്കങ്ങളില്ലെന്നും എന്നൽ മുൾട്ടാനിൽ സെവാഗ് നേടിയ സെഞ്ചുറിയേക്കാൾ മികച്ചതായിരുന്നു 99ൽ സച്ചിൻ പാകിസ്ഥാനെതിരെ ചെന്നൈയിൽ നേടിയ സെഞ്ചുറിയെന്നും സഖ്‌ലെയ്‌ൻ കൂട്ടിച്ചേർത്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :