സാഹിത്യവും സിനിമയും തമ്മിലല്ല, ക്രിക്കറ്റും സിനിമയും തമ്മിലാണ് ബന്ധം... അതും സ്ത്രീ-പുരുഷ ബന്ധം!

സമൂഹ മാധ്യമങ്ങളില്‍ എന്നും ചര്‍ച്ചയാകുന്ന കാര്യമാണ് ക്രിക്കറ്റ് താരങ്ങളും ബോളിവുഡ് താരങ്ങളും തമ്മിലുണ്ടാകുന്ന പ്രണയ ബന്ധങ്ങള്‍.

വിരാട് കോഹ്ലി, അനുഷ്ക ശര്‍മ, ഹര്‍ഭജന്‍ സിങ് Virat Kohli, Anushka Sharma, Harbhajan Sing
rahul balan| Last Updated: ശനി, 4 ജൂണ്‍ 2016 (16:13 IST)
സമൂഹ മാധ്യമങ്ങളില്‍ എന്നും ചര്‍ച്ചയാകുന്ന കാര്യമാണ് ക്രിക്കറ്റ് താരങ്ങളും ബോളിവുഡ് താരങ്ങളും തമ്മിലുണ്ടാകുന്ന പ്രണയ ബന്ധങ്ങള്‍. ഇത്തരത്തില്‍ പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കെ നിരവധി താരവിവാഹങ്ങളേക്കുറിച്ചും പ്രണയബന്ധങ്ങളേകുറിച്ചും മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്. ഈ ചര്‍ച്ച മുഹമ്മദ് അസ്‌ഹറുദ്ദീന്‍ മുതല്‍ ഇന്ന് വിരാട് കോഹ്ല്ലിവരെ എത്തിനില്‍ക്കുന്നു. അത്തരത്തില്‍ മാധ്യമങ്ങള്‍ ഏരെ ചര്‍ച്ച ചെയ്ത ചില താര ജോഡികളെ പരിചയപ്പെടാം.

വീവിയന്‍ റിച്ചാര്‍ഡ് - നീന ഗുപ്ത

മാധ്യമങ്ങളിലടക്കം ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒരു പ്രണയബന്ധമായിരുന്നു വീവിയന്‍ റിച്ചാര്‍ഡും നീന ഗുപ്തയും തമ്മിലുള്ളത്. വിവാഹിതനായിരിക്കെ നീന ഗുപ്തയുമായി പ്രണയത്തിലായതോടെ വീവിയന്‍ റിച്ചാര്‍ഡ് വാര്‍ത്തകളില്‍ നിറഞ്ഞു. രേഖകള്‍ പ്രകാരം വിവാഹം കഴിച്ചില്ലെങ്കിലും ഈ ബന്ധത്തില്‍ നീന ‘മസബ’ എന്ന പെണ്‍കുട്ടിക്ക് ജന്മം കൊടുത്തിരുന്നു. എന്നാല്‍ പിന്നീടങ്ങോട്ട് ഈ ബന്ധം വലിയ വിവാദങ്ങളിലേക്ക് റിച്ചാര്‍ഡിനെ നയിച്ചില്ല.

മുഹമ്മദ് അസ്‌ഹറുദ്ദീന്‍ ‍‌- സംഗീത ബിജ്‌ലാനി

1996 ല്‍ ആദ്യ ഭാര്യയായ നൌറീനുമായുള്ള ബന്ധം വേര്‍പെടുത്തിയതിന് ശേഷമാണ് അസ്‌ഹറുദ്ദീന്‍ സംഗീത ബിജ്‌ലാനിയെ വിവാഹം കഴിച്ചത്. ആദ്യ ഭാര്യയില്‍ അസ്‌ഹറുദ്ദീന് രണ്ട് കുട്ടികളുണ്ട്. അസ്‌ഹറുദ്ദീന്‍ ‍‌- സംഗീത ബിജ്‌ലാനി ബന്ധം അക്കാലഘട്ടത്തില്‍ മാധ്യമങ്ങളിലടക്കം വ്യാപക ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു.

ഹര്‍ഭജന്‍ സിങ് - ജിത്താ ബസ്ര

ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇന്ത്യൻ ക്രിക്കറ്റ് താരം ഹർഭജൻ സിങും ബോളിവുഡ് താരം ജിത്താ ബസ്രയും വിവാഹിതരായത്. മോഡലും നടിയുമായ ജിത്താ ബസ്രയുമായി ഹർഭജൻ വർഷങ്ങളായി പ്രണയത്തിലായിരുന്നു. ജിത്താ ബസ്രയ്ക്കൊപ്പം ചില ചിത്രങ്ങളില്‍ അതിഥി വേഷത്തിൽ എത്തിയും ഇരുവരുടേയും ബന്ധം സമൂഹമാധ്യമങ്ങള്‍ ഏറെ ചര്‍ച്ച ചെയ്തു.

സഹീര്‍ഖാന്‍ ‍- ഇഷാ ഷര്‍വാനി

വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിന് ശേഷമാണ് സഹീര്‍ഖാനും ഇഷയും തങ്ങളുടെ ബന്ധം വേര്‍പെടുത്തിയത്. ഒരു ദേശീയ പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ ബന്ധം വേര്‍പെടുത്തിയ കാര്യം ഇഷ തന്നെ സമ്മതിക്കുകയായിരുന്നു. എന്നാല്‍ ഇരുവരും പിരിയാനുള്ള കരണം ഇരുവരും പരസ്യമായി വെളിപ്പെടുത്തിയിട്ടില്ല.

വിരാട് കോഹ്ലി - അനുഷ്ക ശര്‍മ

ഇന്ത്യന്‍ ക്രിക്കറ്റിലെ സൂപ്പര്‍ താരം വിരാട് കോഹ്‌ലിയുമായുള്ള പ്രണയബന്ധം പരസ്യമാക്കിയത് അനുഷ്‌ക ശര്‍മ്മ തന്നെയായിരുന്നു. സ്ഥിരമായി വാര്‍ത്തകളില്‍ നിറഞ്ഞതോടെയാണ് അനുഷ്‌ക കോഹ്‌ലിയുമായുള്ള പ്രണയം തുറന്നു പറഞ്ഞത്.

എന്നാല്‍ പിന്നീട് പ്രണയ ജോഡികള്‍ വേര്‍പിരിഞ്ഞതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. താരങ്ങളുമായി അടുത്ത വൃത്തങ്ങള്‍ തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്. കരിയറില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ അനുഷ്ക ശര്‍മ തീരുമാനിച്ചതാണ് ഇരുവരും പിരിയാനുള്ള കാരണമെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ അടുത്ത കാലത്ത് ഇരുവരും ഒരുമിച്ചുള്ള ചില ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു. ഇതോടെ ഇരുവരും വീണ്ടും ഒരുമിച്ചെന്ന വാര്‍ത്തകള്‍ വീണ്ടും പുറത്തു വന്നിരുന്നു.

ഷുഹൈബ് മാലിക് - സാനിയ മിര്‍സ

ഏറെ വിവാദമായ പ്രണയബന്ധമായിരുന്നു ഷുഹൈബ് മാലിക്കിന്റേയും സാനിയ മിര്‍സയുടേയും. രാഷ്ട്രീയ നേതാക്കളടക്കം രൂക്ഷ വിമര്‍ശനമാണ് ഇരുവരുടെയും ബന്ധത്തിനെതിരെ ഉയര്‍ത്തിയത്. എന്നാല്‍ ബന്ധത്തില്‍ ഉറച്ചുനിന്ന സാനിയ 2010ല്‍ മാലിക്കിനെ വിവാഹം ചെയ്യുകയായിരുന്നു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :