രാജസ്ഥാന്‍ റോയല്‍സിന് തോല്‍വി

മുംബൈ| JOYS JOY| Last Modified ശനി, 2 മെയ് 2015 (10:00 IST)
വെള്ളിയാഴ്ച നടന്ന ഐ പി എല്‍ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിന് തോല്‍വി. മുംബൈ ഇന്ത്യന്‍സ് എട്ടു റണ്‍സിനാണ് റോയല്‍സിനെ തോല്പിച്ചത്. ജയിക്കാന്‍ 188 റണ്‍സ് വേണ്ടിയിരുന്ന രാജസ്ഥാന് 20 ഓവറില്‍
179 റണ്‍സ് മാത്രമാണ് നേടാനായത്.

റോയല്‍സിനു വേണ്ടി കേരളത്തിന്റെ സഞ്ജു സാംസണ്‍ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. മൂന്ന് സിക്‌സും ഏഴ് ബൗണ്ടറിയും അടക്കം 46 പന്തില്‍ നിന്ന് 76 റണ്‍സാണ് സഞ്ജു നേടിയത്. ഈ ഐ പി എല്ലില്‍ സഞ്ജുവിന്റെ ഏറ്റവും മികച്ച പ്രകടനമായിരുന്നു ഇത്.

23 പന്തില്‍ നിന്ന് 28 റണ്ണടുത്ത് ഷെയ്ന്‍ വാട്‌സനും 20 പന്തില്‍ നിന്ന് 23 റണ്‍സെടുത്ത് സ്റ്റീവന്‍ സ്മിത്തും ആണ് സഞ്ജുവിനെ കൂടാതെ റോയല്‍സിനു വേണ്ടി അല്പമെങ്കിലും മികച്ച പ്രകടനം കാഴ്ച വെച്ചത്.

വാട്‌സനൊപ്പം രണ്ടാം വിക്കറ്റില്‍ 41ഉം സ്മിത്തിനൊപ്പം മൂന്നാം വിക്കറ്റില്‍ 56 ഉം കരുണ്‍ നായര്‍ക്കൊപ്പം നാലാം വിക്കറ്റില്‍ 34 ഉം റണ്‍സ് ചേര്‍ത്താണ് പതിനെട്ടാം ഓവറില്‍ മെക്‌ക്ലെനഗന്റെ പന്തില്‍ സുചിത്തിന് ക്യാച്ച് നല്‍കി സഞ്ജു മടങ്ങിയത്.

അജിങ്ക്യ രഹാനെ 16 റണ്‍സെടുത്ത് പുറത്തായി. മറ്റുള്ളവര്‍ക്കൊന്നും രണ്ടക്കം കടക്കാനായില്ല. ആദ്യം ബാറ്റ് ചെയ്ത മുംബൈ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ 187 റണ്‍സ് നേടിയിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :